ഈ സൗന്ദര്യ പ്രശ്‌നം നിങ്ങൾക്കുണ്ടോ? വീട്ടുപരിസരത്തെ രണ്ട് ഇലകൾ പരീക്ഷിച്ചാൽ നൂറ്റൊന്ന് ശതമാനം റിസൽട്ട് ഉറപ്പ്

Thursday 13 January 2022 1:39 PM IST

മുടി ഇഷ്ടപ്പെടാത്ത പെൺകുട്ടികളുണ്ടോ? ഇല്ലെന്ന് തന്നെ പറയാം. നല്ല കട്ടിയുള്ള മുടി ആഗ്രഹിക്കുന്ന ഒരുപാടാളുകൾ ഉണ്ട്. മുടി കൊഴിഞ്ഞുപോകാതിരിക്കാനും, ആരോഗ്യമുള്ള മുടി ഉണ്ടാകാനും ഒരുപാട് പരീക്ഷണങ്ങൾ നമ്മൾ ചെയ്യാറുണ്ട്.

ഇപ്പോഴിതാ മുടികൊഴിച്ചിലിന് ഒരു കിടിലൻ പോംവഴിയുമായി എത്തിയിരിക്കുകയാണ് സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് രഞ്ജു രഞ്ജിമാർ. കറിവേപ്പിലും മുരിങ്ങയിലയുമാണ് ആ ബ്യൂട്ടി സീക്രട്ട്.

ആഴ്ചയിൽ ഒരു ദിവസം മുരിങ്ങയില അരച്ച് കുഴമ്പ് രൂപത്തിലാക്കി തലയോട്ടിയിൽ നന്നായി മസാജ് ചെയ്യുക. ചൂടുവെള്ളത്തിനകത്ത് തോർത്ത് മുക്കി, അത് കുറച്ച് സമയം തലയിൽ കെട്ടിവയ്ക്കുക. ശേഷം കഴുകിക്കളയുക. കറിവേപ്പിലയും ആഴ്ചയിൽ ഒരിക്കൽ ഇതേപോലെ ഉപയോഗിക്കുക. നൂറ്റൊന്ന് ശതമാനം റിസൽട്ട് ഉറപ്പാണെന്നാണ് രഞ്ജു രഞ്ജിമാർ പറയുന്നത്