അഡ്വ ജയശങ്കറിനെ സിപിഐ തിരിച്ചെടുക്കും, ഒഴിവാക്കാനുള്ള തീരുമാനം റദ്ദാക്കി

Thursday 13 January 2022 4:09 PM IST

അഡ്വ. എ. ജയശങ്കറിനെ പാർട്ടിയിൽ നിന്ന് ഒഴിവാക്കാനുള്ള തീരുമാനം സിപിഐ റദ്ദാക്കി. ജയശങ്കറിന്റെ പരാതിയിൽ പാർട്ടി അന്വേഷണം നടത്തിയതിന് ശേഷമാണ് അദ്ദേഹത്തെ ഒഴിവാക്കാനുള്ള തീരുമാനം റദ്ദാക്കിയത്.

ജയശങ്കറിന്റെ അംഗത്വം പുതുക്കണ്ടെന്ന നിലപാടാണ് ബ്രാഞ്ച് തീരുമാനിച്ചത്. എന്നാൽ ഇതിനെതിരെ ജയശങ്കർ പരാതി നൽകുകയായിരുന്നു. തുടർന്ന് സംസ്ഥാന കൺട്രോൾ കമ്മീഷൻ അദ്ധ്യക്ഷൻ സി.പി. മുരളിയുടെ നേതൃത്വത്തിൽ തെളിവെടുപ്പ് നടത്തി. അന്വേഷണത്തിൽ ജയശങ്കറിന്റെ ഭാഗത്ത് തെറ്റില്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് അംഗത്വം പുനഃസ്ഥാപിക്കണമെന്ന് ഏകകണ്ഠമായി പാർട്ടിക്ക് റിപ്പോർട്ട് നൽകിയത്. റിപ്പോർട്ട് സി.പി.ഐ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗീകരിച്ചു.

സിപിഐ ഹൈക്കോടതി അഭിഭാഷക ബ്രാഞ്ച് അംഗമായിരുന്നു എ. ജയശങ്കർ. സിപിഐ അംഗമായ ജയശങ്കർ സോഷ്യൽമീഡിയയിലൂടെയും ടിവി ചാനലിലൂടെയും ഭരണത്തെ നിരന്തരം വിമർശിക്കുന്നത് മുന്നണിക്കും പാർട്ടിക്കും ദോഷമാണെന്ന വിലയിരുത്തലിനെ തുടർന്നായിരുന്നു പുറത്താക്കാനുള്ള തീരുമാനം