പറയാതെ വന്നെൻ ജീവനിൽ..., പ്രണയം നിറഞ്ഞ് ജോൺ കാറ്റാടിയും ഈശോ ജോൺ കാറ്റാടിയും, ബ്രോ ഡാഡിയിലെ ആദ്യഗാനം പുറത്ത്
Thursday 13 January 2022 7:59 PM IST
ലൂസിഫറിന് ശേഷം മോഹൻലാലും പൃഥ്വിരാജും ഒരുമിക്കുന്ന ബ്രോ ഡാഡി എന്ന ചിത്രത്തിലെ ആദ്യഗാനം പുറത്തിറങ്ങി. പറയാതെ വന്നെൻ ജീവനിൽ എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് എം.ജി. ശ്രീകുമാറും വിനീത് ശ്രീനിവാസനും ചേർന്നാണ്. ദീപക് ദേവാണ് സംഗീതസംവിധാനം.മോഹൻലാൽ, പൃഥ്വിരാജ്, മീന, കല്യാണി പ്രിയദർശൻ തുടങ്ങിയവരാണ് ഗാനരംഗത്തുള്ളത്. ലക്ഷ്മി ശ്രീകുമാറിന്റേതാണ് വരികൾ.
പൃഥ്വിരാജാണ് ചിത്രത്തിന്റെ സംവിധാനവും നിർവഹിക്കുന്നത്. ശ്രീജിത്ത് എൻ, ബിബിൻ മാളിയേക്കൽ എന്നിവരുടേതാണ് തിരക്കഥ. അഭിനന്ദൻ രാമാനുജമാണ് ഛായാഗ്രഹണം. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് നിർമാണം. ഈ മാസം 26-ന് ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം പുറത്തിറങ്ങുന്നത്.