വീട്ടമ്മമാർക്ക് കരകൗശല നിർമ്മാണ പരിശീലനം
Friday 14 January 2022 12:09 AM IST
കല്ലമ്പലം: വീട്ടമ്മമാർക്ക് കല്ലമ്പലം കേന്ദ്രമാക്കി നടത്തിയ കരകൗശല നിർമ്മാണ പരിശീലനം ശ്രദ്ധേയമായി. പ്ലാസ്റ്റിക് പുറത്താക്കുക എന്ന ലക്ഷ്യത്തോടെ യുവ മജീഷ്യൻ ഹാരിസ് താഹയുടെ നേതൃത്വത്തിലായിരുന്നു പരിശീലനം. ചിരട്ടയിൽ 20 ഓളം വ്യത്യസ്ത ഉല്പന്നങ്ങളുടെ നിർമ്മാണ പരിശീലനമാണ് നൽകിയത്. ചിരട്ട, മോതിരം, വാച്ച്, സ്പൂൺ, ലാമ്പുകൾ, ആറടി ഉയരമുള്ള നിലവിളക്ക്, കപ്പ്, ഗ്ലാസ്, ചെടിച്ചട്ടികൾ തുടങ്ങി 1000ൽ പ്പരം വ്യത്യസ്ത ഇനങ്ങൾ ചിരട്ടയിൽ നിർമ്മിക്കാൻ കഴിയുമെന്ന് ഹാരിസ് താഹ പറഞ്ഞു.