മകരപ്പൊങ്കൽ ആഘോഷമാക്കി സൂര്യയും ജ്യോതികയും; ചിത്രം വൈറൽ

Friday 14 January 2022 2:45 PM IST

തമിഴ്നാട്ടിൽ ഇന്ന് മകരപ്പൊങ്കലാണ്. അഞ്ചു ദിവസം നീണ്ടു നിൽക്കുന്ന നിൽക്കുന്ന ഉത്സവത്തിന്റെ തുടക്കം. തമിഴ് താരങ്ങളായ സൂര്യയും ജ്യോതികയും പൊങ്കൽ ആഘോഷിക്കുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത് വൈറലായി.

ഓഫ് വൈറ്റ് സാരിയിൽ അതിസുന്ദരിയായിട്ടാണ് ജ്യോതിക അണിഞ്ഞൊരുങ്ങിയിരിക്കുന്നത്. നീല കളർ ബ്ലൗസാണ് സാരിക്ക് മാച്ചായി നൽകിയിരിക്കുന്നത്. അതേ നിറത്തിൽ തന്നെയുള്ള ജുബ്ബയും ഓഫ് വൈറ്റ് നിറത്തിലുള്ള പാന്റ്സുമാണ് സൂര്യയുടെ വേഷം.

'ഹാപ്പി പൊങ്കൽ, ഹാപ്പി സംക്രാന്തി, ഹാപ്പി ലോഹ്‌റി" എന്നാണ് ചിത്രം പങ്കുവച്ച് ജ്യോതിക കുറിച്ചിരിക്കുന്നത്. നിരവധി ആരാധകരും ഇരുവർക്കും ആശംസകൾ നേർന്നിട്ടുണ്ട്.