അഡ്വക്കേറ്റ് ക്ലാർക്ക്‌സ് അസോ.ജില്ലാ സമ്മേളനം

Saturday 15 January 2022 12:07 AM IST

കോട്ടയം : കേരള അഡ്വക്കേറ്റ് ക്ലാർക്ക്‌സ് അസോസിയേഷൻ ജില്ലാസമ്മേളനം നാളെ രാവിലെ 9 ന് കോട്ടയം ബാർ അസോസിയേഷൻ ഹാളിൽ മന്ത്രി വി.എൻ.വാസവൻ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് സി.കെ.പുരുഷോത്തമൻ അദ്ധ്യക്ഷത വഹിക്കും. കോട്ടയം ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ.ബെന്നി കുര്യൻ മുഖ്യപ്രഭാഷണം നടത്തും. പ്രതിനിധി സമ്മേളനം സംസ്ഥാന കമ്മിറ്റി പ്രസിഡന്റ് വി.കെ.രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും. ജില്ലാ സെക്രട്ടറി സുധീർ ബാബു, ട്രഷറർ ചന്ദ്രശേഖരപ്പണിക്കർ, പി.രാജ്‌മോഹൻ, കെ.ശശിധരൻ, കെ.ബി വിനോദ്കുമാർ, മാണി കുര്യാക്കോസ്, എം.ജി വേണു എന്നിവർ പങ്കെടുക്കും.

Advertisement
Advertisement