അകമല ക്ലിനിക്കിൽ എത്തിച്ച പുലിക്കുട്ടി ആരോഗ്യം വീണ്ടെടുക്കുന്നു, മിൽക്ക് ടോണിക്ക് കുടിച്ച് കൂട്ടിൽ സുരക്ഷിതം

Saturday 15 January 2022 12:33 AM IST
വ​ട​ക്കാ​ഞ്ചേ​രി​ ​അ​ക​മ​ല​യി​ലെ​ ​വെ​റ്റ​റി​ന​റി​ ​ക്ലി​നി​ക്കി​ൽ മിൽക്ക് ടോണിക്ക് കുടിച്ച് കൂട്ടിൽ ഉറങ്ങുന്ന പുള്ളിപ്പുലിയുടെ കുട്ടി.

വടക്കാഞ്ചേരി: പാലക്കാട് അകത്തേത്തറയിൽ ആൾ താമസമില്ലാത്ത വീട്ടിൽ കഴിഞ്ഞ ദിവസം കണ്ടെത്തിയ രണ്ടു പുലിക്കുട്ടികളിൽ ഒന്നിനെ കഴിഞ്ഞദിവസം രാത്രി വടക്കാഞ്ചേരി അകമലയിലെ വെറ്ററിനറി ക്ലിനിക്കിലെത്തിച്ചു. മുലപ്പാൽ കുടിക്കാതെയും തള്ളപ്പുലിയുടെ ചൂടേൽക്കാതെയും ആരോഗ്യനില മോശമായതിനെത്തുടർന്നാണ് പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്ററുടെ ഉത്തരവുപ്രകാരം അകമലയിലെ വെറ്ററിനറി ക്ലിനിക്കിൽ എത്തിച്ചത്.

ഡോ. ഡേവീസ് അബ്രഹാമിന്റെ മേൽനോട്ടത്തിലാണ് പുലിക്കുട്ടിയെ ചികിത്സിക്കുന്നതു്. പൂച്ചകൾക്കും മറ്റും കൊടുക്കന്ന മിൽക്ക് ടോണിക്കാണ് പുലിക്കുട്ടിക്ക് കൊടുക്കുന്നത്. വേണ്ടുവോളം പാൽ കിട്ടിയപ്പോൾ പുലിക്കുട്ടി മുഴുവൻ സമയവും ഉറക്കത്തിലാണ്. പ്രത്യേക കൂടിൽ തണുപ്പ് തട്ടാതിരിക്കാൻ വേണ്ട സജ്ജീകരണത്തോടെയാണ് പുലിക്കുട്ടിയെ സംരക്ഷിക്കുന്നത്.

രണ്ട് പുലിക്കുട്ടികളിൽ ഒന്നിനെ അമ്മപ്പുലി കൊണ്ടുപോയി. രണ്ടാമത്തെ പുലിക്കുട്ടിയെ തേടി അമ്മപ്പുലി എത്തുമെന്നായിരുന്നു വനപാലകരുടെ പ്രതീക്ഷ. എന്നാൽ കുഞ്ഞിനെ എടുക്കാൻ തള്ളപ്പുലി എത്തിയില്ല. രണ്ടു ദിവസമായി തള്ളപ്പുലിയെ കാണാതെ പുലിക്കുട്ടി കരച്ചിലായിരുന്നു. ഇതിനിടെ പുലിക്കുട്ടിയുടെ ആരോഗ്യനില മോശമായി. ഇതേത്തുടർന്നാന്ന് അകമലയിലെ വെറ്ററിനറി ക്ലിനിക്കിൽ എത്തിച്ചത്.

പുലിക്കുട്ടിയുടെ ആരോഗ്യനില മെച്ചപ്പെട്ടിട്ടുണ്ട്. രണ്ടാഴ്ചയോളം നിരീക്ഷണം വേണ്ടിവരും. ചെറിയ കുട്ടിയായതിനാൻ നല്ല പരിചരണം വേണം.

- ഡോ. ഡേവീസ് അബ്രഹാം

തൃ​ശൂ​ർ​ ​മൃ​ഗ​ശാ​ല​യി​ലെ​ ​പു​ള്ളി​പ്പു​ലി​ ​ച​ത്തു

തൃ​ശൂ​ർ​:​ ​മൃ​ഗ​ശാ​ല​യി​ൽ​ ​പു​ള്ളി​പ്പു​ലി​ ​ച​ത്തു.​ 26​ ​വ​യ​സു​ള്ള​ ​അ​പ്പു​ ​എ​ന്ന​ ​പു​ള്ളി​പ്പു​ലി​യാ​ണ് ​ച​ത്ത​ത്.​ ​പ്രാ​യാ​ധി​ക്യ​ത്താ​ൽ​ ​ഏ​റെ​ ​നാ​ളാ​യി​ ​അ​വ​ശ​നി​ല​യി​ലാ​യി​രു​ന്ന​ ​പു​ലി​യെ​ ​വെ​ള്ളി​യാ​ഴ്ച​ ​രാ​വി​ലെ​യാ​ണ് ​ച​ത്ത​ ​നി​ല​യി​ൽ​ ​ക​ണ്ട​ത്.
സാ​ധാ​ര​ണ​ ​നി​ല​യി​ൽ​ 20​ ​വ​യ​സാ​ണ് ​പു​ള്ളി​പ്പു​ലി​യു​ടെ​ ​ആ​യു​സ്.​ ​എ​ന്നാ​ൽ​ ​അ​പ്പു​ 26​ ​വ​യ​സ് ​വ​രെ​ ​ജീ​വി​ച്ചി​രു​ന്നു.​ ​പ​രി​ക്കേ​റ്റ​ ​നി​ല​യി​ൽ​ 2007​ലാ​ണ് ​മു​കു​ന്ദ​പു​രം​ ​താ​ലൂ​ക്കി​ൽ​ ​നി​ന്നും​ ​പു​ലി​യെ​ ​മൃ​ഗ​ശാ​ല​യി​ലെ​ത്തി​ച്ച​ത്.​ ​വാ​യി​ൽ​ ​ഒ​രു​വ​ശ​ത്തെ​ ​പ​ല്ലു​ക​ൾ​ ​ഉ​ണ്ടാ​യി​രു​ന്നി​ല്ല.
ത​ലേ​ന്ന് ​വ​രെ​ ​ഭ​ക്ഷ​ണം​ ​ക​ഴി​ച്ചി​രു​ന്ന​താ​യി​ ​മൃ​ഗ​ശാ​ല​യി​ലെ​ ​വെ​റ്റ​റി​ന​റി​ ​ഡോ​ക്ട​ർ​ ​ധ​ന്യ​ ​പ​റ​ഞ്ഞു.​ ​മൃ​ത​ദേ​ഹം​ ​പോ​സ്റ്റ്‌​മോ​ർ​ട്ട​ത്തി​നു​ ​ശേ​ഷം​ ​സം​സ്‌​ക​രി​ച്ചു.

Advertisement
Advertisement