'ഇരയോടൊപ്പം നിന്നവരാണ്, ഇവരുടെ ഫോട്ടോയും ഒന്ന് ഷെയർ ചെയ്യൂ"; യുവതാരങ്ങളെ വിമർശിച്ച് ഹരീഷ് പേരടി

Saturday 15 January 2022 9:58 AM IST

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്‌ത കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്‌ക്കലിനെ കുറ്റവിമുക്തനാക്കിയതിന് പിന്നാലെ മലയാളത്തിലെ യുവതാരങ്ങളോട് വിഷയത്തിൽ പ്രതികരിക്കാൻ ആവശ്യപ്പെട്ട് നടൻ ഹരീഷ് പേരടി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം തന്റെ വിമർശനം ഉന്നയിച്ചത്. ഇരയ്‌ക്കൊപ്പം നിന്ന കന്യാസ്ത്രീകളുടെ ചിത്രം പങ്കുവയ്‌ക്കാനായിരുന്നു ഹരീഷ് പറഞ്ഞത്.

'പൃഥിരാജിനോടും ടൊവിനോ തോമസിനോടും ദുൽഖർ സൽമാനോടും നിവിൻപോളിയോടും ആസിഫ് അലിയോടും അങ്ങനെ സകലമാന യുവതാരങ്ങളോടും ഈ ഫോട്ടോ ഒന്ന് ഷെയർ ചെയ്യാൻ ആവശ്യപ്പെടുന്നു... ഇരയോടൊപ്പം നിന്നവരാണ് ഇവർ... പാവങ്ങൾ എന്ത് ചെയ്യണം എന്നറിയാതെ മേലോട്ട് നോക്കി നിൽക്കുകയാണ്...

ക്രൂശിക്കപ്പെട്ട യേശു നിങ്ങളിൽ ഉണ്ടെങ്കിൽ മാത്രം... അതിനുള്ള രോമം മുളച്ചിട്ടുണ്ടെങ്കിൽ മാത്രം...നിങ്ങളുടെ പുതിയ സിനിമകളുടെ പോസ്റ്ററും ട്രെയിലറും എല്ലാം നാട്ടുകാരെ കൃത്യമായി അറിയിക്കണം... അവർ കാത്തിരിക്കുകയാണ്... നിങ്ങളുടെ എല്ലാവരുടെയും സിനിമകൾ വലിയ വിജയമാവട്ടെ...ആശംസകൾ.." ഇങ്ങനെയായിരുന്നു ഹരീഷിന്റെ കുറിപ്പ്.