ഈ വാനിൻ തീരങ്ങൾ.... ഭീഷ്‌മപർവത്തിലെ ആദ്യഗാനം പുറത്തിറങ്ങി
മമ്മൂട്ടി അമല്‍ നീരദും വീണ്ടും ഒന്നിക്കുന്ന 'ഭീഷ്‍മ പര്‍വ്വ'ത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി. 'ഈ വാനിന്‍ തീരങ്ങള്‍' എന്നാരംഭിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് നടൻ ശ്രീനാഥ് ഭാസിയാണ്. വിനായക് ശശികുമാറിന്റെ വരികൾക്ക് സുഷിൻ ശ്യാം ആണ് സംഗീതം നൽകിയിരിക്കുന്നത്. ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോയാണ് അണിയറ പ്രവർത്തകർ പുറത്തിറക്കിയത്.
.'ബിഗ് ബി'ക്കു ശേഷം അമല്‍ നീരദും മമ്മൂട്ടിയും ഒരുമിക്കുന്ന ചിത്രമാണ് ഭീഷ്‌മപർവ്വം. സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, തബു, ഫര്‍ഹാന്‍ ഫാസില്‍, ഷൈന്‍ ടോം ചാക്കോ, ശ്രിന്ദ തുടങ്ങി വലിയ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട് അമല്‍നീരദും ദേവദത്ത് ഷാജിയും ചേര്‍ന്നാണ് ചിത്രത്തിന്‍റെ രചന. അഡിഷണല്‍ സ്ക്രിപ്റ്റ് രവിശങ്കറും അഡുഷണല്‍ ഡയലോഗ്‍സ് ആര്‍ ജെ മുരുകനുമാണ്. ഛായാഗ്രഹണം ആനന്ദ് സി ചന്ദ്രന്‍, എഡിറ്റിംഗ് വിവേക് ഹര്‍ഷന്‍, പ്രൊഡക്ഷന്‍ ഡിസൈന്‍ സുനില്‍ ബാബു, ജോസഫ് നെല്ലിക്കല്‍, വസ്ത്രാലങ്കാരം സമീറ സനീഷ്, സൗണ്ട് ഡിസൈന്‍ തപസ് നായക്, സ്റ്റണ്ട് ഡയറക്ടര്‍ സുപ്രീം സുന്ദര്‍, അസോസിയേറ്റ് ഡയറക്ടര്‍ ലിനു ആന്‍റണി, ഡിസൈന്‍ ഓള്‍ഡ്‍മങ്ക്സ്.