ബ്ലോക്ക് വികസന സെമിനാർ നടത്തി

Sunday 16 January 2022 12:00 AM IST

ചങ്ങനാശേരി: മാടപ്പള്ളി ബ്ലോക്ക് വികസന സെമിനാർ ആക്ടിംഗ് പ്രസിഡന്റ്‌ സുനിത സുരേഷ് ഉദ്ഘാടനം ചെയ്തു. വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വിനു ജോബ്‌ കുഴിമണ്ണിൽ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് സെക്രട്ടറി എം.ഇ ഷാജി വികസന പദ്ധതി വിശദീകരിച്ചു. ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബിന്ദു ജോസഫ് സ്വാഗതം പറഞ്ഞു. ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റുമാരായ സുവർണ്ണ കുമാരി, സോഫി ലാലിച്ചൻ, ബ്ലോക്ക് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ടി. രഞ്ജിത്, ബ്ലോക്ക് മെമ്പർമാരായ എൻ. രാജു, സബിതാ ചെറിയാൻ, ലൈസാമ്മ ആന്റണി,മാത്തുക്കുട്ടി പ്ലാത്താനം, വർഗീസ് ആൻറണി, ടീനാമോൾ റോബി, ബീനാകുന്നത്ത്, സൈന തോമസ്, പി പി ദിനേശൻ തുടങ്ങിയവർ സംസാരിച്ചു.

Advertisement
Advertisement