വാട്ടർ അതോറിറ്റിയിൽ മോഷണം, 3 പേർ പിടിയിൽ

Sunday 16 January 2022 2:07 AM IST

നെയ്യാറ്റിൻകര: നെയ്യാറ്റിൻകര വാട്ടർ അതോറിറ്റി സ്റ്റോർ റൂമിനുളളിൽ നിന്ന് സാധനങ്ങൾ മോഷ്ടിച്ച സംഭവത്തിൽ 3 പേരെ നെയ്യാറ്റിൻകര പൊലീസ് അറസ്റ്റ് ചെയ്തു. മൈലച്ചൽ പളളിച്ചിറ പുലകിൽക്കോണം കാവുംമൂല പുത്തൻവീട്ടിൽ വിൻസെന്റ് (42), നെയ്യാറ്റിൻകര കവളാകുളം അത്താഴമംഗലം വലിയവിളവീട്ടിൽ സന്തോഷ് (45), കടവട്ടാരം ടാഗോർ ഗാർഡൻസിൽ വാടകയ്ക്ക് താമസിക്കുന്ന ചെങ്കൽ സായ്കൃഷ്ണ സ്കൂളിന് സമീപം കണ്ടമത്ത് വീട്ടിൽ പ്രതാപചന്ദ്രഘോഷ് (57) എന്നിവരെയാണ് സി.ഐ വി.എൻ സാഗറിന്റെ നേതൃത്വത്തിലുളള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. ഇന്നലെ വാട്ടർ അതോറിട്ടി ഒാഫീസിന്റെ ഗ്രാമത്തിലുളള സ്റ്റോർ റൂമിന്റെ ജനൽ പൊളിച്ചാണ് സംഘം 6000 രൂപ വിലയുളള ഇരുമ്പ് സ്പെയ‌ർ പാർട്സുകൾ മോഷ്ടിച്ചത്. ആട്ടോയിൽ സാധനങ്ങൾ കടത്തിക്കൊണ്ടുപോകുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ജീവനക്കാർ പൊലീസിൽ വിവരം അറിയിച്ചു. തുടർന്നുണ്ടായ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.

Advertisement
Advertisement