തിരഞ്ഞെടുപ്പ് സമയത്ത് നിരോധിച്ച നോട്ട് എന്തിന് ? റെയ്ഡിൽ നാലര കോടിയുടെ നിരോധിച്ച ആയിരം രൂപ നോട്ടുകൾ പിടിച്ചെടുത്തു

Sunday 16 January 2022 4:37 PM IST

ഡെറാഡൂൺ : നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഉത്തരാഖണ്ഡ് സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്സ് ഹരിദ്വാറിൽ നടത്തിയ റെയ്ഡിൽ 4,50,00,000 രൂപ വിലമതിക്കുന്ന പഴയ കറൻസിയുമായി ആറു പേരെ പിടികൂടി. ഇവരിൽ മൂന്ന് പേർ ഹരിദ്വാറിൽ നിന്നുള്ളവരും ബാക്കിയുള്ളവർ ഉത്തർപ്രദേശിൽ നിന്നുള്ളവരുമാണ്.

പഴയ നോട്ട് പിടികൂടിയ സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് എസ്ടിഎഫ് സീനിയർ പോലീസ് സൂപ്രണ്ട് ) അജയ് സിംഗ് എഎൻഐയോട് പറഞ്ഞു. ഉത്തരാഖണ്ഡ് നിയമസഭയിലെ എഴുപത് സീറ്റിലേക്കുള്ള വോട്ടെടുപ്പ് ഫെബ്രുവരി 14 നാണ് നിശ്ചയിച്ചിട്ടുള്ളത്.