അധികാരം നിലനിറുത്താൻ കോടിയേരി കൊടിയ വിഷം തുപ്പുന്നു,​ വാ തുന്നിക്കെട്ടണമെന്ന് കെ സുധാകരൻ

Sunday 16 January 2022 9:14 PM IST

തിരുവനന്തപുരം : അധികാരം നില നിറുത്തുന്നതിനായി കോടിയേരിയും സി.പി.എമ്മും കൊടിയ വിഷം തുപ്പുകയാണെന്ന് കെ പിസിസി പ്രസിഡന്റ് കെ സുധാകരൻ ആരോപിച്ചു. കോടിയേരിയുടെ വാ തുന്നിക്കെട്ടാന്‍ സി.പി.എം ദേശീയ നേതൃത്വം തയ്യാറാവണം.ഈ ജീര്‍ണിച്ച രാഷ്ട്രീയ ശൈലിയില്‍ നിന്നും സി.പി.എം മാറണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു.

ഇന്ന് സി..പിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിലെ സമാപനച്ചടങ്ങിൽ സംസാരിക്കവെയാണ് കോൺഗ്രസിനെതിരെ കോടിയേരി പുതിയ വിമർശനമുയർത്തിയത്. കേരളത്തിലെ കോണ്‍ഗ്രസ് , മതന്യൂനപക്ഷത്ത ഒഴിവാക്കിയെന്നും ന്യൂനപക്ഷത്തു നിന്നുള്ള നേതാവ് മര്‍മ പ്രധാന സ്ഥാനത്തു വേണ്ടെന്നാണ് കോണ്‍ഗ്രസിന്റെ തീരുമാനം എന്നും കോടിയേരി വിമർശനം ഉയർത്തിയിരുന്നു കെ.പി.സി.സി പ്രസിഡന്റ്, പ്രതിപക്ഷ നേതാവ് എന്നിവർ ന്യൂനപക്ഷ പ്രതിനിധികളല്ല. രാജ്യം ഹിന്ദുക്കൾ ഭരിക്കണമെന്ന രാഹുൽ ഗാന്ധിയുടെ നിലപാടാണോ ഇതിന് കാരണമെന്നും കോടിയേരി ചോദിച്ചിരുന്നു.