അമിർഖാനും കിരൺറാവുവും ഒന്നിക്കുന്നു !

Monday 17 January 2022 2:33 AM IST

പത്തുവർഷത്തെ ഇടവേയ്ക്കുശേഷം കിരൺറാവു വീണ്ടും സംവിധാന രംഗത്തേക്ക്. കിരൺറാവുവിന്റെ മുൻ ഭർത്താവും ബോളിവുഡ് സൂപ്പർ സ്റ്റാറുമായ അമിർഖാനാണ് ചിത്രം നിർമ്മിക്കുന്നത്.

കോമഡി ഡ്രാമ വിഭാഗത്തിൽപ്പെട്ട ചിത്രത്തിൽ സ്പർശ് ശ്രീവാസ്തവ, പ്രഭിത രത്‌ന, നിതാൻ ഷിഗോയൽ എന്നിവരാണ് പ്രധാന താരങ്ങൾ. 2021 ജൂലായ് മൂന്നിനാണ് ആമിറും കിരണും വേർപിരിഞ്ഞത്. വേർപിരിഞ്ഞ ശേഷവും ഞങ്ങൾ നല്ല സുഹൃത്തുക്കളാണെന്ന് അമിർ വ്യക്തമാക്കിയിരുന്നു. അമിറിന്റെ ഏറ്റവും പുതിയ ചിത്രമായ ലാൽസിംഗ് ഛദ്ദയുടെ നിർമ്മാതാക്കളിൽ ഒരാൾ കിരൺ റാവു ആണ്. ചിത്രം ഏപ്രിലിൽ റിലീസ് ചെയ്യും.