വീ​ട് ​കു​ത്തി​പ്പൊ​ളി​ച്ച് ​മൊ​ബൈ​ൽ​ ​ ഫോ​ണു​ക​ൾ​ ​മോ​ഷ്ടി​ച്ച​ ​ര​ണ്ട് ​പേ​ർ​ ​അ​റ​സ്റ്റിൽ

Monday 17 January 2022 12:58 AM IST

ചാ​വ​ക്കാ​ട്:​ ​അ​ന്യ​സം​സ്ഥാ​ന​ ​തൊ​ഴി​ലാ​ളി​ക​ൾ​ ​താ​മ​സി​ക്കു​ന്ന​ ​വീ​ട് ​കു​ത്തി​പ്പൊ​ളി​ച്ച് ​മൊ​ബൈ​ൽ​ ​ഫോ​ണു​ക​ൾ​ ​മോ​ഷ്ടി​ച്ച​ ​ര​ണ്ട് ​പേ​രെ​ ​ചാ​വ​ക്കാ​ട് ​പൊ​ലി​സ് ​അ​റ​സ്റ്റ് ​ചെ​യ്തു.​ ​ക​ട​പ്പു​റം​ ​പ​ഞ്ചാ​യ​ത്ത് ​തൊ​ട്ടാ​പ്പ് ​പു​തു​വീ​ട്ടി​ൽ​ ​അ​ജ്മ​ൽ​ ​(25​),​ ​തൊ​ട്ടാ​പ്പ് ​കാ​ര്യേ​ട​ത്ത് ​വീ​ട്ടി​ൽ​ ​ഹു​സൈ​ൻ​(25​)​ ​എ​ന്നി​വ​രെ​യാ​ണ് ​അ​റ​സ്റ്റ് ​ചെ​യ്ത​ത്.​ ​ഈ​ ​മാ​സം​ ​മൂ​ന്നി​ന് ​പു​ല​ർ​ച്ചെ​ ​ക​ട​പ്പു​റം​ ​അ​ടി​തി​രു​ത്തി​യി​ൽ​ ​വാ​ട​ക​യ്ക്ക് ​താ​മ​സി​ക്കു​ന്ന​ ​അ​ന്യ​സം​സ്ഥാ​ന​ ​തൊ​ഴി​ലാ​ളി​ക​ളു​ടെ​ ​വീ​ട് ​കു​ത്തി​ത്തു​റ​ന്നാ​ണ് ​പ്ര​തി​ക​ൾ​ ​മൂ​ന്ന് ​മൊ​ബൈ​ൽ​ ​ഫോ​ണു​ക​ൾ​ ​മോ​ഷ്ടി​ച്ച​ത്.​ ​സൈ​ബ​ർ​ ​സെ​ൽ​ ​കേ​ന്ദ്രീ​ക​രി​ച്ച് ​ന​ട​ത്തി​യ​ ​അ​ന്വേ​ഷ​ണ​ത്തി​ൽ​ ​പ്ര​തി​ക​ളെ​ ​ക​ണ്ടെ​ത്തു​ക​യും​ ​ര​ണ്ട് ​മൊ​ബൈ​ൽ​ ​ഫോ​ൺ​ ​പി​ടി​കൂ​ടു​ക​യും​ ​ചെ​യ്തു.​ ​എ​റ​ണാ​കു​ള​ത്ത് ​അ​ന്യ​സം​സ്ഥാ​ന​ ​തൊ​ഴി​ലാ​ളി​യെ​ ​കു​ത്തി​ക്കൊ​ന്ന​ ​കേ​സി​ൽ​ ​ഒ​ന്നാം​ ​പ്ര​തി​യാ​ണ് ​അ​ജ്മ​ൽ.​ ​പാ​ല​ക്കാ​ട് ​വ​ച്ച് 9​ ​ക​ലോ​ ​ക​ഞ്ചാ​വു​മാ​യി​ ​ഹു​സൈ​നെ​ ​പി​ടി​കൂ​ടി​യി​ട്ടു​ണ്ട്.​ ​നി​ര​വ​ധി​ ​മോ​ഷ​ണ​ ​കേ​സു​ക​ളി​ലെ​ ​പ്ര​തി​ക​ളാ​ണ് ​ഇ​രു​വ​രും.​ ​ചാ​വ​ക്കാ​ട് ​എ​സ്.​എ​ച്ച്.​ഒ​ ​കെ.​എ​സ്.​ ​സെ​ൽ​വ​രാ​ജി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​എ​സ്.​ഐ​മാ​രാ​യ​ ​എ.​എം.​ ​യാ​സി​ർ,​ ​സ​നോ​ജ്,​ ​എ.​എ​സ്.​ഐ.​ ​സ​ജി​ത്ത്കു​മാ​ർ,​ ​എ​സ്.​സി.​പി.​ഒ​ ​പ്ര​ജീ​ഷ്,​ ​സി.​പി.​ഒ​മാ​രാ​യ​ ​ആ​ശി​ഷ്,​ ​പ്ര​ദീ​പ്,​ ​സി​നീ​ഷ്,​ ​റെ​ജി​ൽ,​ ​വി​പി​ൻ​ ​എ​ന്നി​വ​ര​ട​ങ്ങു​ന്ന​ ​സം​ഘ​മാ​ണ് ​പ്ര​തി​ക​ളെ​ ​പി​ടി​കൂ​ടി​യ​ത്.​ ​കോ​ട​തി​യി​ൽ​ ​ഹാ​ജ​രാ​ക്കി​യ​ ​പ്ര​തി​ക​ളെ​ ​റി​മാ​ൻ​ഡ് ​ചെ​യ്തു.

Advertisement
Advertisement