ജില്ലാ ഒളിമ്പിക്സ് ടേബിൾ ടെന്നീസിൽ സോഹവും സേറയും വിജയികൾ

Monday 17 January 2022 1:31 AM IST

ആലപ്പുഴ: ജില്ലാ ഒളിമ്പിക്സ് ഗെയിംസ് ടേബിൾ ടെന്നീസ് മത്സരത്തിൽ പുരുഷ വിഭാഗത്തിൽ സോഹം ഭട്ടാചാര്യയും വനിതാ വിഭാഗത്തിൽ സേറ ജേക്കബും വിജയികളായി. മിലൻ. ബി. നായരും ആർ. അശ്വിനിയുമാണ് റണ്ണർഅപ്പ്.

മറ്റു മത്സരഫലങ്ങൾ: പുരുഷ വിഭാഗം ഡബിൾസിൽ ആദിത്യ.വി. ജോസഫ്, മിലൻ. ബി. നായർ സഖ്യം സോഹം ഭട്ടാചാര്യ, ആന്റോ പുളിക്കൻ സഖ്യത്തെ തോൽപ്പിച്ചു.

വനിതാ വിഭാഗം ഡബിൾസിൽ സേറ ജേക്കബ്, ആർ. അശ്വിനി സഖ്യം റീവ അന്ന മൈക്കിൾ, മറിയ സിസിലി ജോഷി സഖ്യത്തെ പരാജയപ്പെടുത്തി. മിക്‌സഡ് ഡബിൾസിൽ മിലൻ. ബി. നായർ, സേറ ജേക്കബ് കൂട്ടുകെട്ട് സോഹം ഭട്ടാചാര്യ, റീനു ബൈജു കൂട്ടുകെട്ടിനെ തോൽപ്പിച്ചു.

ആലപ്പുഴ വൈ.എം.സി.എ ടേബിൾ ടെന്നീസ് അക്കാഡമി അരീനയിൽ ജില്ലാ ഒളിമ്പിക്സ് അസോസിയേഷൻ പ്രസിഡന്റ് വി.ജി. വിഷ്ണു മത്സരം ഉദ്ഘാടനം ചെയ്തു. എ.ഡി.ടി.ടി.എ പ്രസിഡന്റ് ഡോ. ബിച്ചു എക്‌സ്. മലയിൽ അദ്ധ്യക്ഷനായി. ടേബിൾ ടെന്നീസ് അസോസിയേഷൻ ഒഫ് കേരള ഹോണററി സെക്രട്ടറി മൈക്കിൾ മത്തായി, കൃഷ്ണൻ വേണുഗോപാൽ, പി.കെ. വെങ്കിട്ടരാമൻ, ഡോ. പി. കുരിയപ്പൻ വർഗീസ്, സുനിൽ മാത്യു എബ്രഹാം, റോണി മാത്യു, ബൈജു ജേക്കബ് തുടങ്ങിയവർ സംസാരിച്ചു. ഡിസ്ട്രിക്ട് ടേബിൾ ടെന്നീസ് അസോസിയേഷനും ജില്ലാ ഒളിമ്പിക് അസോസിയേഷനുമായിരുന്നു സംഘാടകർ.

Advertisement
Advertisement