ടെക്സസിലെ ജൂതപ്പള്ളിയിലേത് ഭീകരാക്രമണമെന്ന് അമേരിക്ക, സംഭവത്തിൽ രണ്ട് കൗമാരക്കാർ പൊലീസ് കസ്റ്റഡിയിൽ

Monday 17 January 2022 9:45 AM IST

വാഷിംഗ്ടൺ: ടെക്സസിലുള്ള ജൂതപ്പള്ളിയില്‍ പ്രാർത്ഥനയ്‌ക്കെത്തിയവരെ ബന്ദികളാക്കിയ സംഭവവുമായി ബന്ധപ്പെട്ട് രണ്ട് കൗമാരക്കാർ കൂടി അറസ്റ്റിൽ. മാഞ്ചസ്റ്റർ പൊലീസിന്റെ പിടിയിലായ ഇവരെ ചോദ്യം ചെയ്ത് വരികയാണ്.

നാലുപേരെ ബന്ദിയാക്കിയ ഭീകരൻ ബ്രിട്ടീഷ് പൗരനായ മാലിക് ഫൈസല്‍ അക്രം മാലിക്കിനെ ഇന്നലെ സുരക്ഷാസേന വെടിവച്ചുകൊന്നിരുന്നു. പള്ളിയിലുണ്ടായ സംഭവം ഭീകരാക്രമണമെന്ന് അമേരിക്ക വ്യക്തമാക്കിയിട്ടുണ്ട്. 86 വർഷത്തെ തടവുശിക്ഷ അനുഭവിക്കുന്ന പാക് ഭീകര വനിത ആഫിയ സിദ്ദീഖിയെ വിട്ടയക്കണമെന്നായിരുന്നു അക്രമിയുടെ ആവശ്യം. അഫ്ഗാനിസ്ഥാനിൽ യുഎസ് സൈനികരെ വധിക്കാൻ ശ്രമിച്ചതിന് ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുകയാണിവർ. ശനിയാഴ്ച രാവിലെ ആരാധനാവേളയിലായിരുന്നു സംഭവം നടന്നത്.