വീടുകയറി ആക്രമണം: പ്രതികളെ അറസ്റ്റ് ചെയ്യണം

Tuesday 18 January 2022 12:47 AM IST

അടൂർ : മഹിളാ മോർച്ച ഏറത്ത് മേഖല ജനറൽ സെക്രട്ടറി അശ്വതി രഞ്ജിത്തിനേയും കുടുംബത്തേയും വെള്ളിയാഴ്ച രാത്രി വീട്ടിൽ കയറി മർദ്ദിച്ച സാമൂഹിക വിരുദ്ധരെ അറസ്റ്റ് ചെയ്യണമെന്ന് ബി.ജെ.പി ഏറത്ത് മേഖലാ പ്രസിഡന്റ് എസ്.ശ്രീകാന്ത് ആവശ്യപ്പെട്ടു. രാത്രി 11ന് ബൈക്കിലെത്തിയ അഞ്ചംഗ സംഘം അശ്വതിയുടെ വീട്ടിലെ കതകുതകർത്ത് അകത്ത് കയറി അക്രമം നടത്തുകയായിരുന്നു. വീട്ടിൽ ഉണ്ടായിരുന്ന അശ്വതിയുടെ ഭർത്താവ് രഞ്ജിത്തിനും രണ്ട് പെൺമക്കൾക്കും മർദ്ദനമേറ്റിട്ടുണ്ട്. പൊലീസ് നടപടികൾ കൈകൊള്ളാത്ത പക്ഷം ശക്തമായ സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്ന് ബി.ജെ.പി ഏറത്ത് ഏരിയ പ്രവർത്തകർ പറഞ്ഞു. മഹിളാ മോർച്ച മണ്ഡലം പ്രസിഡന്റ് ശ്രീലേഖ ഹരികുമാർ ,സെക്രട്ടറി വത്സല, മഹിളാ മോർച്ച ഏറത്ത് ഏരിയ പ്രസിഡന്റ് ദീപ രാജ്, ജനറൽ സെക്രട്ടറി ശിൽപ്പ, ബി.ജെ.പി ഏരിയാ സെക്രട്ടറി രാധാകൃഷ്ണ പിള്ള, എന്നിവർ സംസാരിച്ചു.