ഉദുമയിൽ ശില്പശാല, വികസന സെമിനാർ

Monday 17 January 2022 11:27 PM IST
പടം :ഉദുമ പഞ്ചായത്ത് പതിനാലാം പഞ്ചവത്സര പദ്ധതിയുടെ ശില്പശാലയും സെമിനാറും കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ് കെ. മണികണ്ഠൻ ഉദ്ഘാടനം ചെയ്യുന്നു.

പാലക്കുന്ന്: ജനകീയാസൂത്രണം പതിനാലാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി ഉദുമ പഞ്ചായത്തിൽ ശില്പശാലയും ധനകാര്യ കമ്മീഷൻ ഗ്രാൻഡ് വിനിയോഗ സെമിനാറും നടത്തി. മാഷ് ഓഡിറ്റോറിയത്തിൽ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ് കെ. മണികണ്ഠൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത്‌ പ്രസിഡന്റ് പി. ലക്ഷ്മി അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി കെ.നാരായണൻ, ജില്ല പഞ്ചായത്ത്‌ വികസനകാര്യ സമിതി അദ്ധ്യക്ഷ ഗീതാകൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്ത്‌ ആരോഗ്യ വിദ്യാഭ്യാസ സമിതി ചെയർമാൻ എം.കെ.വിജയൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.വി.ബാലകൃഷ്ണൻ, സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ എം.ബീബി, പി. സുധാകരൻ, സൈനബ അബൂബക്കർ, ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ പി.കുമാരൻ നായർ, സി.ഡി.എസ്. അദ്ധ്യക്ഷ എം. പുഷ്പലത, പി.വി. സുജിത്, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ മധു മുദിയക്കാൽ, ബി. ബാലകൃഷ്ണൻ, ഖാദർ കാതീം എന്നിവർ പ്രസംഗിച്ചു.

Advertisement
Advertisement