525 പേർക്ക് കൂടി കൊവിഡ് ടി.പി.ആർ 24.68

Tuesday 18 January 2022 9:38 PM IST

കൽപ്പറ്റ: ജില്ലയിൽ ഇന്നലെ 525 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 137 പേർ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 24.68 ആണ്. 14 ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ 510 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. കൂടാതെ ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയ 15 പേർക്കും രോഗം സ്ഥിരീകരിച്ചു.

ജില്ലയിൽ ഒരു കൊവിഡ് ക്ലസ്റ്ററാണ് ഉളളത്. പൂക്കോട് വെറ്ററിനറി യൂണിവേഴ്സിറ്റിയിലാണ് ക്ലസ്റ്റർ രൂപപ്പെട്ടത്.

ഇതോടെ ജില്ലയിൽ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 138580 ആയി. 135386 പേർ രോഗമുക്തരായി. നിലവിൽ 1911 പേരാണ് ചികിത്സയിലുള്ളത്. ഇവരിൽ 1805 പേർ വീടുകളിലാണ് ഐസൊലേഷനിൽ കഴിയുന്നത്.

758 കോവിഡ് മരണം ജില്ലയിൽ ഇതുവരെ സ്ഥിരീകരിച്ചു. പുതുതായി നിരീക്ഷണത്തിലായ 1471 പേർ ഉൾപ്പെടെ ആകെ 13677 പേർ നിലവിൽ നിരീക്ഷണത്തിലുണ്ട്. ജില്ലയിൽ നിന്ന് 1688 സാമ്പിളുകൾ ഇന്നലെ പരിശോധനയ്ക്ക് അയച്ചു.