വർഗീയ പ്രീണന പ്രസംഗം: രാഹുലിനെ തള്ളിപ്പറയാമോ ? കോൺഗ്രസിനോട് കോടിയേരി

Wednesday 19 January 2022 1:30 AM IST

കണ്ണൂർ: ഇന്ത്യ ഹിന്ദുക്കളുടെ രാജ്യമാണെന്ന് വർഗീയ പ്രീണനപ്രസംഗം നടത്തിയ കോൺഗ്രസ് നേതാവ് രാഹുൽഗാന്ധിയെ തള്ളിപ്പറയാൻ കോൺഗ്രസ് നേതൃത്വം തയ്യാറുണ്ടോ എന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ചോദിച്ചു. കണ്ണൂരിൽ സി.പി.എം പാർട്ടി കോൺഗ്രസ് സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഹിന്ദുക്കളാണ് രാജ്യം ഭരിക്കേണ്ടതെന്നാണ് രാഹുൽ ജയ്‌പൂരിൽ പറഞ്ഞത്. ഹിന്ദു രാഷ്ട്രമെന്ന് ആർ.എസ്.എസും ഹിന്ദുരാജ്യമെന്ന് രാഹുൽഗാന്ധിയും പറയുന്നു. രാഹുൽഗാന്ധിയുടെ പ്രസംഗത്തെ തള്ളിപ്പറയാൻ ഇവിടുത്തെ നേതാക്കൾക്ക് ചങ്കൂറ്റമുണ്ടോ?- കോടിയേരി ചോദിച്ചു.

കേരളത്തിൽ കോൺഗ്രസിന് വ്യത്യസ്ത നേതൃനിര ഉണ്ടായിരുന്നത് മതനിരപേക്ഷതയ്ക്ക് വേണ്ടിയാണെന്ന അവകാശവാദത്തിൽ നിന്ന് ഇപ്പോൾ അവർ പിന്മാറി. ദേശീയ നേതൃത്വത്തിന്റെ ഹിന്ദുത്വ നിലപാടാണോ കാരണമെന്ന് വ്യക്തമാക്കണം. കോൺഗ്രസ് നേതൃത്വത്തിൽ ആരുവരണമെന്ന് തീരുമാനിക്കേണ്ടത് അവരാണ്. അവർ എക്കാലത്തും അവകാശപ്പെട്ടത് മതേതരത്വം നിലനിർത്താനാണ് വ്യത്യസ്ത നേതൃ നിര എന്നാണ്. അതാണിപ്പോൾ മാറ്റിയത്. അത് ചൂണ്ടിക്കാട്ടിയതിനെ വിമർശിക്കുന്ന ഇവിടുത്തെ കോൺഗ്രസ് നേതാക്കൾ രാഹുൽഗാന്ധിയെ തള്ളിപ്പറയാൻ തയ്യാറുണ്ടോ? ഈ നയത്തിന്റെ ഭാഗമായല്ലേ കോൺഗ്രസ് ദേശീയ നേതൃത്വത്തിൽ നിന്ന് ന്യൂനപക്ഷത്തെ ഒതുക്കിയത്. ഗുലാംനബി ആസാദും സൽമാൻ ഖുർഷിദും കെ.വി. തോമസും ഒതുക്കപ്പെട്ടത് ഈ നിലപാടിലല്ലേ? ഇത് കോൺഗ്രസിൽ ചർച്ചയാവുകയാണ്. അതാണ് ചൂണ്ടിക്കാട്ടിയതെന്നും കോടിയേരി പറഞ്ഞു.

 പ​ച്ച​യ്ക്ക് ​വ​ർ​ഗീ​യ​ത​ ​പ​റ​യു​ന്ന​ ​കോ​ടി​യേ​രി പാ​ഷാ​ണം​ ​വ​ർ​ക്കി​:​ വി.​ഡി.​ സ​തീ​ശൻ

സി.​പി.​എം​ ​സം​സ്ഥാ​ന​ ​സെ​ക്ര​ട്ട​റി​ ​കോ​ടി​യേ​രി​ ​ബാ​ല​കൃ​ഷ്ണ​ൻ​ ​പ​ച്ച​യ്ക്ക് ​വ​ർ​ഗീ​യ​ത​ ​പ​റ​യു​ക​യാ​ണെ​ന്ന് ​പ്ര​തി​പ​ക്ഷ​ ​നേ​താ​വ് ​വി.​ഡി.​ ​സ​തീ​ശ​ൻ​ ​വാ​ർ​ത്താ​ ​സ​മ്മേ​ള​ന​ത്തി​ൽ​ ​കു​റ്റ​പ്പെ​ടു​ത്തി.​ ​ഒ​രു​ ​കൈ​യി​ൽ​ ​യേ​ശു​വും​ ​മ​റു​കൈ​യി​ൽ​ ​കൃ​ഷ്ണ​നു​മാ​യി​ ​വീ​ടു​ക​ളി​ൽ​ ​പോ​കു​ന്ന​ ​കാ​ല​ടി​ ​ഗോ​പി​യു​ടെ​ ​ഏ​ഴു​രാ​ത്രി​ക​ൾ​ ​എ​ന്ന​ ​നാ​ട​ക​ത്തി​ലെ​ ​പാ​ഷാ​ണം​ ​വ​ർ​ക്കി​യെ​പോ​ലെ​യാ​ണ് ​കോ​ടി​യേ​രി.​ ​ഒ​രു​ ​വീ​ട്ടി​ൽ​ ​കൃ​ഷ്ണ​നെ​ ​കാ​ണി​ക്കും.​ ​മ​റ്റൊ​രു​ ​വീ​ട്ടി​ൽ​ ​യേ​ശു​വി​നെ​ ​കാ​ണി​ക്കും.​ ​മൂ​ന്നാം​കി​ട​ ​വ​ർ​ത്ത​മാ​ന​മാ​ണ് ​കോ​ടി​യേ​രി​ ​പ​റ​യു​ന്ന​ത്.​ ​കേ​ര​ള​ത്തി​ന്റെ​ ​ച​രി​ത്ര​ത്തി​ൽ​ ​ഇ​തു​പോ​ലെ​ ​പ​ച്ച​യ്ക്ക് ​വ​ർ​ഗീ​യ​ത​ ​പ​റ​ഞ്ഞ​ ​ഏ​തെ​ങ്കി​ലും​ ​ഒ​രു​ ​രാ​ഷ്ട്രീ​യ​ ​നേ​താ​വു​ണ്ടോ​?​ ​വ​ർ​ഗീ​യ​ത​ ​പ​റ​യാ​ൻ​ ​കോ​ടി​യേ​രി​ ​മു​ഖ്യ​മ​ന്ത്രി​യു​മാ​യി​ ​മ​ത്സ​രി​ക്കു​ക​യാ​ണ്.​ എ​ല്ലാ​ ​വി​ഭാ​ഗ​ങ്ങ​ളെ​യും​ ​കേ​ര​ള​ത്തി​ലെ​ ​കോ​ൺ​ഗ്ര​സി​ൽ​ ​ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.​ ​

എ​ല്ലാ​ ​വി​ഭാ​ഗ​ത്തി​ലു​ള്ള​ ​ആ​ളു​ക​ളും​ ​കോ​ൺ​ഗ്ര​സി​നെ​ ​പി​ന്തു​ണ​യ്ക്കു​ന്നു​മു​ണ്ട്.​ ​ഇ​തേ​ചോ​ദ്യം​ ​സി.​പി.​എം​ ​സ്വ​യം​ ​ചോ​ദി​ക്ക​ണം.​ ​ക​ണ​ക്കു​ക​ളൊ​ക്കെ​ ​ഒ​ന്നു​ ​പ​രി​ശോ​ധി​ച്ചു​ ​നോ​ക്ക​ണം.​ ​പി​ണ​റാ​യി​ ​പാ​ർ​ട്ടി​ ​സെ​ക്ര​ട്ട​റി​ ​ആ​യി​രു​ന്ന​പ്പോ​ൾ​ ​വി.​എ​സ്. ​മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്നു.​ ​അ​തി​നെ​തി​രെ​ ​കോ​ൺ​ഗ്ര​സ് ​ഒ​രു​ ​ആ​ക്ഷേ​പ​വും​ ​പ​റ​ഞ്ഞി​ട്ടി​ല്ല.​ ​ഇ​പ്പോ​ഴും​ ​ഞ​ങ്ങ​ൾ​ ​അ​തി​നെ​ ​കു​റ്റ​പ്പെ​ടു​ത്തു​ന്നി​ല്ല.​ ​ഞ​ങ്ങ​ളു​ടെ​ ​ദേ​ശീ​യ​ ​പാ​ർ​ട്ടി​യെ​ ​കു​റി​ച്ച് ​കോ​ടി​യേ​രി​ ​പ​റ​യേ​ണ്ട.​ ​ബു​ള്ള​റ്റ് ​ട്രെ​യി​ൻ​ ​വ​രേ​ണ്യ​ ​വ​ർ​ഗ​ത്തി​ന്റേ​താ​ണെ​ന്ന് ​യെ​ച്ചൂരി​ ​പ​റ​യു​ന്നു.​ ​അ​ഖി​ലേ​ന്ത്യ​ ​നേ​താ​വ് ​പ​റ​യു​ന്ന​തെ​ങ്കി​ലും​ ​കോ​ടി​യേ​രി​ ​കേ​ര​ള​ത്തി​ൽ​ ​ന​ട​പ്പാ​ക്ക​ട്ടെ.


സം​സ്ഥാ​ന​ത്ത് ​അ​ക്ര​മ​ ​സം​ഭ​വ​ങ്ങ​ൾ​ ​തു​ട​ർ​ക്ക​ഥ​യാ​വു​ക​യാ​ണ്.​ ​എ​ല്ലാം​ ​സം​ഭ​വി​ക്കു​മ്പോ​ൾ​ ​ഒ​റ്റ​പ്പെ​ട്ട​ ​ആ​ക്ര​മ​ണ​മെ​ന്ന് ​പ​റ​യു​ന്നു.​ ​ഇ​ന്ന​ലെ​യും​ ​പൊ​ലീ​സ് ​സ്റ്റേ​ഷ​നു​ ​നേ​രെ​ ​ബോം​ബെ​റി​ഞ്ഞു.​ ​സി​നി​മാ​രം​ഗ​ത്തെ​ ​സ്ത്രീ​ക​ളു​ടെ​ ​പ്ര​ശ്ന​ങ്ങ​ളെ​ക്കു​റി​ച്ച് ​അ​ന്വേ​ഷി​ച്ച​ ​ഹേ​മ​ ​ക​മ്മി​റ്റി​ ​റി​പ്പോ​ർ​ട്ടി​ൽ​ ​എ​ന്തു​കൊ​ണ്ട് ​തു​ട​ർ​ന​ട​പ​ടി​ ​സ്വീ​ക​രി​ച്ചി​ല്ലെ​ന്ന് ​വ്യ​ക്ത​മാ​ക്ക​ണം.​ ​റി​പ്പോ​ർ​ട്ടി​ൽ​ ​ഗു​രു​ത​ര​മാ​യ​ ​ക​ണ്ടെ​ത്ത​ലു​ക​ളു​ണ്ട്.


സി​ൽ​വ​ർ​ ​ലൈ​ൻ​ ​ഡി.​പി.​ആ​റി​ൽ​ ​ഉ​ള്ള​ത് ​കേ​ന്ദ്ര​ന​യ​മ​ല്ല.​ ​ജ​പ്പാ​ന്റെ​ ​വാ​യ്പ​ ​കി​ട്ടാ​ൻ​ ​വേ​ണ്ടി​യു​ള്ള​ ​ഡി.​പി.​ആ​ർ​ ​ആ​ണി​ത്.​ ​അ​തു​വ​ഴി​ ​അ​വ​രു​ടെ​ ​സ്‌​ക്രാ​പ്പു​ക​ൾ​ ​വാ​ങ്ങി​ക്കൂ​ട്ടാ​നാ​ണ്.​ ​അ​ല്ലാ​തെ,​ ​കേ​ന്ദ്ര​ന​യ​മെ​ന്ന് ​പ​റ​യു​ന്ന​ത് ​ആ​ര് ​വി​ശ്വ​സി​ക്കു​മെ​ന്നും​ ​വി.​ഡി​ ​സ​തീ​ശ​ൻ​ ​ചോ​ദി​ച്ചു

Advertisement
Advertisement