സൗദിയിൽ കുട്ടികൾക്കുള്ള കൊവിഡ് വാക്സിനേഷൻ ആരംഭിച്ചു

Wednesday 19 January 2022 1:56 AM IST

റിയാദ്: സൗദി അറേബ്യയിൽ 5 മുതൽ 11 വയസുവരെ പ്രായമുള്ള കുട്ടികൾക്ക് കൊവിഡ് വാക്സിനേഷൻ ആരംഭിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. സ്‌കൂളുകൾ തുറന്നു പ്രവർത്തിക്കുന്നതിനുള്ള വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ തീരുമാനത്തെ തുടർന്ന് കുട്ടികളുടെ പ്രതിരോധശേഷി ഉയർത്തുന്നതിന് ലക്ഷ്യമിട്ടാണ് പ്രൈമറി, കിന്റർഗാർഡൺ കുട്ടികൾക്കുള്ള വാക്സിൻ വിതരണം ആരംഭിച്ചിട്ടുള്ളത്. അപ്പോയ്ന്റ്‌മെന്റ് എടുത്ത് വാക്സിൻ സ്വീകരിക്കാൻ കുട്ടികളെ സജ്ജരാക്കണമെന്ന് ആരോഗ്യമന്ത്രാലയം രക്ഷിതാക്കളോട് അഭ്യർത്ഥിച്ചു. മുതിർന്നവർക്ക് നൽകുന്ന ഡോസുകളെ അപേക്ഷിച്ച് ചെറിയ അളവിലാണ് കുട്ടികൾക്ക് വാക്സിൻ നൽകുന്നതെന്നും ആരോഗ്യമന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് ഡോ. മുഹമ്മദ് അൽ അബ്ദാലി അറിയിച്ചു.

അതേ സമയം സൗദിയിൽ 5873 പുതിയ കൊവിഡ് കേസുകൾ കൂടി സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ രോഗബാധിതരുടെ എണ്ണം 626,808 ആയി ഉയർന്നു. 4535 പേർ രോഗമുക്തരായി. രോഗമുക്തരായവരുടെ എണ്ണം 573,831 ആയി.ആകെ 8,910 കൊവിഡ് മരണങ്ങളാണ് ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

Advertisement
Advertisement