ടി.പി.ആറിൽ ഞെട്ടി കോട്ടയം 39.05 %

Thursday 20 January 2022 12:49 AM IST

കൊവിഡ് ബാധിതർ രണ്ടായിരം കടന്നു

കോട്ടയം : ജില്ലയിൽ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം രണ്ടായിരം കടന്നു. ഇന്നലെ 2333 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 2331 പേർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ 38 ആരോഗ്യപ്രവർത്തകരുമുൾപ്പെടുന്നു. 694 പേർ രോഗമുക്തരായി. 5974 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. 39.05 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ആദ്യമായാണ് ഇത്രയും ഉയർന്ന ടി.പി.ആർ രേഖപ്പെടുത്തുന്നത്. രോഗം ബാധിച്ചവരിൽ 1122 പുരുഷൻമാരും 957 സ്ത്രീകളും 219 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 298 പേർക്കു കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവിൽ 9923 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 359890 പേർ കൊവിഡ് ബാധിതരായി. 344904 പേർ രോഗമുക്തി നേടി. ജില്ലയിൽ ആകെ 27480 പേർ ക്വാറന്റൈനിൽ കഴിയുന്നുണ്ട്. കോട്ടയം നഗരസഭയിലാണ് ഏറ്റവും കൂടുതൽ രോഗികൾ : 310. എരുമേലി - 97, ചങ്ങനാശ്ശേരി - 83, ചിറക്കടവ് - 75, മുണ്ടക്കയം - 65, വിജയപുരം - 58, രാമപുരം - 57, പാലാ, കാഞ്ഞിരപ്പള്ളി, വാഴപ്പള്ളി - 53, ഏറ്റുമാനൂർ - 52, വൈക്കം - 50, പാറത്തോട്, പുതുപ്പള്ളി - 46, കടുത്തുരുത്തി, തലയോലപ്പറമ്പ്, കടനാട്, അതിരമ്പുഴ - 42, മുത്തോലി, മാഞ്ഞൂർ, മണിമല - 37, ആർപ്പൂക്കര - 36, കറുകച്ചാൽ, മരങ്ങാട്ടുപള്ളി, കല്ലറ - 34, മുളക്കുളം - 31, മേലുകാവ്, അയർക്കുന്നം - 29, ഈരാറ്റുപേട്ട, വെള്ളൂർ - 28, വാഴൂർ - 26, പൂഞ്ഞാർ തെക്കേക്കര, തൃക്കൊടിത്താനം - 25, എലിക്കുളം, ഉഴവൂർ - 24, കരൂർ, മീനച്ചിൽ - 23, നെടുംകുന്നം - 22, പനച്ചിക്കാട്, പാമ്പാടി, ഭരണങ്ങാനം - 21, വെളിയന്നൂർ - 20, കിടങ്ങൂർ, വാകത്താനം -19, കങ്ങഴ, തിടനാട്, കുറിച്ചി -18, തലനാട് - 17, അകലക്കുന്നം -16, തലയാഴം, മണർകാട്, വെച്ചൂർ, മീനടം -15, കാണക്കാരി, കൊഴുവനാൽ - 14, പായിപ്പാട്, അയ്മനം, മൂന്നിലവ് - 13, വെള്ളാവൂർ, പൂഞ്ഞാർ - 12, മാടപ്പള്ളി, മറവൻതുരുത്ത്, നീണ്ടൂർ - 11, കൂരോപ്പട - 10, കോരുത്തോട്, തീക്കോയി, ഞീഴൂർ - 9, പള്ളിക്കത്തോട്, ചെമ്പ് - 7 എന്നിങ്ങനെയാണ് തദ്ദേശാടിസ്ഥാനത്തിലുള്ള കണക്ക്.

Advertisement
Advertisement