നഗർ പഞ്ചായത്ത് തിരഞ്ഞെടുപ്പ് : മഹാവികാസ് അഘാടിയ്ക്ക് മുന്നേറ്റം

Thursday 20 January 2022 12:00 AM IST

മുംബയ്: മഹാരാഷ്ട്രയിലെ 106 നഗർ പഞ്ചായത്തുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ എൻ.സി.പി - ശിവസേന - കോൺഗ്രസ് എന്നീ പാർട്ടികളുടെ സഖ്യമായ മഹാവികാസ് അഘാടിയ്ക്ക് മുന്നേറ്റം. 106ൽ 104 ഇടങ്ങളിലെ ഫലം പുറത്തുവന്നു. എൻ.സി.പിക്ക് 30 ഇടങ്ങളിലും കോൺഗ്രസ് 27 ഇടത്തും ബി.ജെ.പി 24 ഇടത്തും ശിവസേനക്ക് 16 ഇടത്തും വിജയം നേടാനായി. ചിലയിടങ്ങളിൽ സംയുക്തമായും ചിലയിടത്ത് ഒറ്റയ്‌ക്കുമാണ് മഹാവികാസ് അഘാടി മത്സരിച്ചത്.

നഗർ പഞ്ചായത്തുകളിലെ മൊത്തം സീറ്റുകളുടെ എണ്ണത്തിൽ 1625 ഇടത്തെ ഫലം പുറത്തുവന്നപ്പോൾ

ബി.ജെ.പിക്ക് 390 സീറ്റ് നേടാനായി. എൻ.സി.പി 365 ഇടങ്ങളിലും കോൺഗ്രസ് 305 സീറ്റിലും ശിവസേന 278 സീറ്റിലും വിജയിച്ചു. ആകെ 1802 സീറ്റാണുള്ളത്.

Advertisement
Advertisement