രാജ് കുന്ദ്ര പ്രതിയായ അശ്ലീല വീഡിയോ നിർമാണ കേസിൽ ബോളിവുഡ് അഭിനേത്രി പൂനം പാണ്ഡേയ്ക്ക് മുൻകൂർ ജാമ്യം
Wednesday 19 January 2022 9:57 PM IST
മുംബയ്: ബോളിവുഡ് താരം ശില്പാ ഷെട്ടിയുടെ ഭർത്താവ് രാജ് കുന്ദ്ര പ്രതിയായ അശ്ലീല വീഡിയോ നിർമാണ കേസിൽ മോഡലും അഭിനേത്രിയുമായ പൂനം പാണ്ഡേയ്ക്ക് മുൻകൂർ ജാമ്യം. സുപ്രീം കോടതിയാണ് പൂനത്തിന് മുൻകൂർ ജാമ്യം അനുവദിച്ചത്.
കഴിഞ്ഞ വർഷം രാജ് കുന്ദ്ര പ്രതിയായ അശ്ലീല വീഡിയോ നിർമാണ കേസിൽ കൂട്ടുപ്രതിയാണ് പൂനം പാണ്ഡേ. രാജ് കുന്ദ്ര നിർമിച്ച അശ്ലീല ചിത്രങ്ങളിൽ പൂനം പാണ്ഡേ അഭിനയിച്ചിരുന്നു. ഇതിനെ തുടർന്നാണ് അഭിനേത്രിയെ മുംബയ് പോലീസ് കൂട്ടുപ്രതിയാക്കുന്നത്. എന്നാൽ തനിക്ക് രാജ് കുന്ദ്രയുമായി ബിസിനസ് പങ്കാളിത്തമൊന്നുമില്ലെന്ന് കാണിച്ച് പൂനം ബോംബെ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യത്തിന് അപേക്ഷ നൽകിയിരുന്നു. കഴിഞ്ഞ നവംബർ 25ന് സമർപ്പിച്ച ഹർജി ബോംബെ ഹൈക്കോടതി തള്ളിയിരുന്നു. തുടർന്നാണ് പൂനം സുപ്രീം കോടതിയെ സമീപിച്ചത്.