ഫോൺ സംഭാഷണത്തിന്റെ പൂർണ ഭാഗം പുറത്ത് വിടാനുള്ള മാന്യത കാണിക്കണം: പി.എം.എ. സലാം

Thursday 20 January 2022 12:26 AM IST

മലപ്പുറം: തന്റെ ഫോൺ സംഭാഷണത്തിന്റെ ചെറിയ ഭാഗം മാത്രം മാദ്ധ്യമങ്ങൾക്ക് അയച്ചുകൊടുത്തവർ അതിന്റെ പൂർണ്ണഭാഗം പുറത്തുവിടാനുളള മാന്യത കാണിക്കണമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം പറ‍ഞ്ഞു. ബി.ജെ.പിക്കാർ മുസ്‌ലിം ലീഗിന് വോട്ട് ചെയ്യാൻ തയ്യാറാണെങ്കിൽ അവരെയും പോയി കാണുമെന്ന തരത്തിൽ തന്റെ ഫോൺ സംഭാഷണം പ്രചരിക്കുന്നതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

പാർട്ടിയിൽ ഗ്രൂപ്പുകളും ഉപഗ്രൂപ്പുകളുമുണ്ടാക്കി സംഘടനയെ നശിപ്പിക്കുന്നവർക്കെതിരെ മുഖം നോക്കാതെ നടപടി വരുമ്പോൾ അസ്വസ്ഥതകൾ സ്വാഭാവികമാണ്. നിയമസഭാ തിരഞ്ഞെടുപ്പിൽ കോഴിക്കോട് സൗത്തിൽ അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന് ചില പ്രാദേശികനേതാക്കൾ മാറിനിന്നിരുന്നു. അവരോട് തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ സജീവമാകണമെന്ന് അഭ്യർത്ഥിച്ചിരുന്നു. ഇക്കാര്യം വിളിച്ചന്വേഷിച്ച പ്രാദേശിക ലീഗ് പ്രവർത്തകനോട് ഫോണിൽ സംസാരിക്കുന്നതിന്റെ ചെറിയ ഭാഗമാണിപ്പോൾ പ്രചരിപ്പിക്കപ്പെടുന്നത്.

പാർട്ടി സ്ഥാനാർത്ഥിക്ക് വോട്ട് കിട്ടണം, അവരെ വിജയിപ്പിക്കുന്നതിന് ആരെ വേണമെങ്കിലും പോയി കാണുമെന്നതായിരുന്നു തന്റെ സംസാരത്തിന്റെ സാരാംശം. ബി.ജെ.പിക്കാരുമായി പോലും സംസാരിക്കുമെന്നത് ആലങ്കാരിക പ്രയോഗമാണെന്നത് ശബ്ദത്തിൽ തന്നെ വ്യക്തമാണ്. അച്ചടക്ക നടപടി നേരിട്ട ശേഷം പാർട്ടിക്കെതിരെ പ്രവർത്തിക്കാൻ ചെലവഴിക്കുന്ന ഊർജ്ജത്തിന്റെ നൂറിലൊരംശം നേതൃത്വത്തിൽ ഇരിക്കുമ്പോൾ സംഘടനയ്ക്ക് വേണ്ടി ചെലവഴിച്ചിരുന്നെങ്കിൽ പഴയ ഫോൺ സംഭാഷണങ്ങൾ തിരഞ്ഞ് നടക്കേണ്ടിയിരുന്നില്ലെന്നും പി.എം.എ. സലാം പറഞ്ഞു.

 ശ​ബ്ദ​രേ​ഖ​ ​കോ​ലി​ബി​യെ അ​ര​ക്കി​ട്ടു​റ​പ്പി​ക്കു​ന്നു​: മ​ന്ത്രി​ ​ദേ​വ​ർ​കോ​വിൽ

തി​രു​വ​ന​ന്ത​പു​രം​:​ ​കേ​ര​ള​ത്തി​ലെ​ ​എ​ല്ലാ​ ​തി​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലും​ ​ര​ഹ​സ്യ​വും​ ​പ​ര​സ്യ​വു​മാ​യി​ ​സം​ഘ​പ​രി​വാ​റു​മാ​യി​ ​മു​സ്ലിം​ലീ​ഗ് ​വോ​ട്ട് ​ക​ച്ച​വ​ടം​ ​ന​ട​ത്തു​ന്ന​ത് ​പു​തു​മ​യു​ള്ള​ ​വാ​ർ​ത്ത​യ​ല്ലെ​ന്ന് ​മ​ന്ത്രി​ ​അ​ഹ​മ്മ​ദ് ​ദേ​വ​ർ​കോ​വി​ൽ.​ ​ഇ​ട​തു​ ​പ​ക്ഷ​ത്തി​ന്റെ​ ​പ​രാ​ജ​യം​ ​ഉ​റ​പ്പാ​ക്കാ​ൻ​ ​മു​സ്ലിം​ലീ​ഗ് ​ജ​ന്മം​ ​ന​ൽ​കി​യ​ ​അ​വി​ശു​ദ്ധ​ ​സ​മ​വാ​ക്യ​മാ​ണ് ​കോ​ലി​ബി.​ ​ഇ​ക്ക​ഴി​ഞ്ഞ​ ​തി​ര​ഞ്ഞെ​ടു​പ്പി​ലും​ ​പി​ണ​റാ​യി​ ​സ​ർ​ക്കാ​റി​ന്റെ​ ​ഭ​ര​ണ​ ​തു​ട​ർ​ച്ച​ ​ത​ട​യാ​ൻ​ ​ഈ​ ​അ​വി​ശു​ദ്ധ​ ​സ​ഖ്യം​ ​ജ​മാ​അ​ത്തെ​ ​ഇ​സ്ലാ​മി​യെ​കൂ​ടി​ ​ചേ​ർ​ത്ത് ​വി​പു​ല​മാ​ക്കി​യി​രു​ന്നു.​ ​തി​ര​ഞ്ഞെ​ടു​പ്പ് ​സ​മ​യ​ത്തു​ത​ന്നെ​ ​കോ​ഴി​ക്കോ​ട് ​സൗ​ത്ത് ​മ​ണ്ഡ​ല​ത്തി​ൽ​ ​ഈ​ ​സ​ഖ്യം​ ​രൂ​പ​പ്പെ​ടു​ത്തി​യ​ത് ​എ​ൽ​ഡി​എ​ഫ് ​ചൂ​ണ്ടി​ക്കാ​ണി​ച്ചി​രു​ന്ന​താ​ണ്.​ ​അ​തി​നെ​ ​ശ​രി​വ​യ്ക്കു​ന്ന​താ​ണ് ​പി.​എം.​എ​ ​സ​ലാ​മി​ന്റെ​താ​യി​ ​പു​റ​ത്തു​വ​ന്ന​ ​ശ​ബ്ദ​ ​രേ​ഖ​ക​ൾ.

Advertisement
Advertisement