കേന്ദ്രസർക്കാർ വകുപ്പുകളിൽ ഒഴിവുകൾ
വിവിധ വകുപ്പുകളിലായി 78 ഒഴിവിലേക്ക് യൂണിയൻ പബ്ലിക് സർവീസ് കമ്മിഷൻ (യു.പി.എസ്.സി.) വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ഓൺലൈനായാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്. കെമിസ്റ്റ്: 5 (ജനറൽ 3, എസ്.സി.1, ഒ.ബി.സി 1), ഇന്ത്യൻ ബ്യൂറോ ഒഫ് മൈൻസ്. ഖനി വകുപ്പ്. 35 വയസ്. ജൂനിയർ മൈനിംഗ് ജിയോളജിസ്റ്റ്: 36 (ജനറൽ 17, എസ്.സി 5, എസ്.ടി 2, ഒ.ബി.സി 9, ഇ.ഡബ്ലു.എസ് 3). ഇന്ത്യൻ ബ്യൂറോ ഒഫ് മൈൻസ്, ഖനി വകുപ്പ്. 35 വയസ്. റിസർച്ച് ഓഫീസർ: 1 (ജനറൽ). ട്രൈബൽ അഫയേഴ്സ് മിനിസ്ട്രി. 35 വയസ്. (ആയുർവേദ, ബാൽരോഗകൗമാരഭൃത്യ): 1 (എസ്.ടി.). ആയുഷ് ഡയറകറേറ്റ്. ആരോഗ്യകുടുംബക്ഷേമ വകുപ്പ് ഡൽഹി ഗവൺമെന്റ്, 50 വയസ്. അസിസ്റ്റന്റ് പ്രൊഫസർ (ആയുർവേദ, കായചികിത്സ): 4 ( എസ്.സി.1, ഒ.ബി.സി 1, ഇ.ഡബ്ലൂ.എസ് 1, ജനറൽ 1) ആരോഗ്യകുടുംബക്ഷേമ വകുപ്പ്. ഡൽഹി ഗവൺമെന്റ്, 45 വയസ്. അസിസ്റ്റന്റ് പ്രൊഫസർ (ആയുർവേദ, ക്രിയാ ശരീർ): 2 (എസ്.ടി 1, ഒ.ബി.സി 1). ആരോഗ്യകുടുംബക്ഷേമ വകുപ്പ്. ഡൽഹി ഗവൺമെന്റ്, 45 വയസ്, 50 വയസ് അസിസ്റ്റന്റ് എഡിറ്റർ (ഒറിയ):1 (ജനറൽ), സെൻട്രൽ റഫറൻസ് ലൈബ്രറി, സാംസ്കാരികവകുപ്പ്. 35 വയസ്. അസിസ്റ്റന്റ് ഡയറക്ടർ (കോസ്റ്റ്):16 (ജനറൽ 8, എസ്.സി, 2, എസ്.ടി. 2, ഒ.ബി.സി 3, ഇ.ഡബ്ലൂ.എസ് 3). (ഒരു ഒഴിവ് എച്ച്.എച്ച് വിഭാഗത്തിൽ പെടുന്ന ഭിന്നശേഷിക്കാർക്കായി നീക്കിവച്ചതാണ്). ഓഫീസ് ഓഫ് ചീഫ് അഡ്വസൈർ കോസ്റ്റ്, ഡിപ്പാർട്ട്മെന്റ് ഒഫ് എക്സ്പെൻഡിച്ചർ, 35 വയസ്. ഇക്കണോമിക് ഓഫീസർ: 4 (എസ്.സി 1, എസ്.ടി 1, ഒ.ബി.സ1, ഇ.ഡബ്ള്യൂ.എസ്1). ഇക്കണോമിക്സ് അഫയേഴ്സ് ഡിപ്പാർട്ട്മെന്റ്. 30 വയസ്. അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ:1 (ജനറൽ), സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് കോസ്റ്റൽ എൻജിനീയറിംഗ് ഫോർ ഫിഷറി, മത്സ്യബന്ധന മൃഗസംരക്ഷണ മന്ത്രാലയം. 30 വയസ്. മെക്കാനിക്കൽ മറൈൻ എൻജിനിയർ: 1 (ജനറൽ). സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫിഷറീസ് നോട്ടിക്കൽ ആൻഡ് എൻജിനീയറിംഗ് ട്രെയിനിംഗ് (സിഫ്നെറ്റ്), കൊച്ചി, മത്സ്യബന്ധനമൃഗസംരക്ഷണ വകുപ്പ്. 40 വയസ്. ലക്ചറർ (ഒക്യുപേഷണൽതെറാപ്പി): 4 (ജനറൽ3, ഒ.ബി.സി.1). ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് റീഹാബിലിറ്റേഷൻ, മുംബയ്, ആരോഗ്യ കുടുംബക്ഷേമ വകുപ്പ്. സയന്റിസ്റ്റ് ബി (ഡോക്യുമെന്റ്സ്): 2 (ജനറൽ 1, ഒ.ബി.സി.1), സെൻട്രൽ ഫോറൻസിക് സയൻസ് ലബോറട്ടറി, ഡയറക്ടറേറ്റ് ഒഫ് ഫോറൻസിക് സയൻസ് സർവീസസ്, ആഭ്യന്തരവകുപ്പ്. 35 വയസ്. കൂടാതൽ വിവരങ്ങൾക്ക് ഔദ്യോഗിക വെബ്സൈറ്റ് www.upsconline.nic.in സന്ദർശിക്കാം. അപേക്ഷിക്കേണ്ട അവസാന തിയതി ജനുവരി 27.