ഉത്തരാഖണ്ഡ് : 10 സിറ്റിംഗ് എം.എൽ.എമാർക്ക് സീറ്റില്ല
Friday 21 January 2022 2:21 AM IST
ന്യൂഡൽഹി: ഉത്തരാഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ ആദ്യ സ്ഥാനാർത്ഥി പട്ടിക സംസ്ഥാനത്തിന്റെ തിരഞ്ഞെടുപ്പ് ചുമതലയുള്ള കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി പുറത്തിറക്കി.
59 അംഗ പട്ടികയിൽ 10 സിറ്റിംഗ് എം.എൽ.എമാർക്ക് സീറ്റില്ല. മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമിയും മന്ത്രിസഭയിലെ 11 സഹ പ്രവർത്തകരും വീണ്ടും മത്സരിക്കും.
മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി മൂന്ന് തവണ മത്സരിച്ച് ജയിച്ച ഖത്തിമ മണ്ഡലത്തിൽ നിന്നും സംസ്ഥാന അദ്ധ്യക്ഷൻ മദൻ കൗശിക് സ്വന്തം മണ്ഡലമായ ഹരിദ്വാറിൽ നിന്നും ജനവിധി തേടും. ആദ്യ പട്ടികയിൽ 5 വനിതകളാണ് ഇടം പിടിച്ചത്. 13 ബ്രാഹ്മണനേതാക്കൾക്കും 3 ബനിയ നേതാക്കൾക്കും 4 ഹിന്ദു മത നേതാക്കൾക്കും സീറ്റ് നൽകി. അടുത്തിടെ കോൺഗ്രസിൽ നിന്നും രാജിവച്ച് ബി.ജെ.പിയിൽ ചേർന്ന മുൻ മഹിളാ കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷ സരിത ആര്യയ്ക്ക് അവരുടെ മണ്ഡലമായ നൈനിറ്റാൾ നൽകി.