സൗജന്യ മത്സരപരീക്ഷാ പരിശീലനം

Friday 21 January 2022 1:13 AM IST

കാട്ടാക്കട:കാട്ടാക്കട ടൗൺ എംപ്ലോയിമെന്റ് എക്സചേഞ്ചിന്റെ ആഭിമുഖ്യത്തിൽ പി.എസ്.സി മത്സര പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാർത്ഥികൾക്കായി സൗജന്യ മത്സരപരീക്ഷാ പരിശീലന ക്ലാസ് ഓൺലൈനായി നടത്തും.താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ 25ന് മുൻപ് നേരിട്ട് ഹാജരായി അപേക്ഷ നൽകണമെന്ന് എംപ്ലോയ്മെന്റ് ഓഫീസർ അറിയിച്ചു.കൂടുതൽ വിവരങ്ങൾക്ക് ഫോൺ.0471-2295030,9746348476 എന്ന നമ്പറുകളിൽ ബന്ധപ്പെടുക.

Advertisement
Advertisement