സമരങ്ങൾക്ക് നേതൃത്വം നൽകുന്നവരെ ഗുണ്ടകളായി ചിത്രീകരിക്കുന്നു: മാർട്ടിൻ ജോർജ്‌

Thursday 20 January 2022 9:38 PM IST
മാർട്ടിൻ ജോർജ്

കണ്ണൂർ: സിൽവർലൈൻ വിശദീകരണ യോഗം നടക്കുന്ന ഹാളിലെത്തി ജനാധിപത്യപരമായി പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പോലീസിന്റെ സാന്നിധ്യത്തിൽ ഡി.വൈ.എഫ്‌ഐ പ്രവർത്തകർ ആക്രമിച്ചതിനെ ഡി.സി സി പ്രസിഡന്റ് അഡ്വ. മാർട്ടിൻ ജോർജ് അപലപിച്ചു.
യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിജിൽ മാക്കുറ്റി, ജില്ലാ പ്രസിഡന്റ് സുദീപ് ജെയിംസ്, സംസ്ഥാന സെക്രട്ടറി വിനേഷ് ചുള്ളിയാൻ, ജില്ലാ സെക്രട്ടറി പ്രിനിൽ മതുക്കോത്ത്, യഹിയ തുടങ്ങിയവരെ മർദ്ദനമേൽക്കുന്നതിനിടയിലും പിടികൂടാനായിരുന്നു പൊലീസ് വ്യഗ്രത കാണിച്ചത്.
ജനകീയ സമരങ്ങൾക്ക് നേതൃത്വം കൊടുക്കുന്ന വരെ ഗുണ്ടകളായി ചിത്രീകരിക്കുന്ന സി.പി.എം ജില്ലാ സെക്രട്ടറിയുടെ നിലപാട് പരിതാപകരമാണ്. പ്രതിഷേധങ്ങളെ പാർട്ടി ഗുണ്ടകളെ ഉപയോഗിച്ച് നേരിടാനാണ് ഭാവമെങ്കിൽ ഗുരുതരമായ പ്രത്യാഘാതമുണ്ടാകുമെന്നും മാർട്ടിൻ ജോർജ് മുന്നറിയിപ്പു നൽകി.

Advertisement
Advertisement