ആശിഷ് മിശ്രയുടെ ജാമ്യം:വിധി മാറ്റിവച്ചു
Friday 21 January 2022 12:52 AM IST
ന്യൂഡൽഹി: ലഖിംപൂർ ഖേരിയിൽ കർഷകരെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്രയുടെ ജാമ്യാപേക്ഷയിൽ വിധി പറയുന്നത് അലഹബാദ് ഹൈക്കോടതി മാറ്റി വച്ചു.
ആശിഷിനെ മുഖ്യ പ്രതിയാക്കി വിചാരണ കോടതിയിൽ പ്രത്യേക അന്വേഷണ സംഘം 5,000 പേജുള്ള കുറ്റപത്രം സമർപ്പിച്ചിരുന്നു. വിചാരണ കോടതി ജാമ്യാപേക്ഷ നിരസിച്ചതിനെ തുടർന്നാണ് ആശിഷ് ഹൈക്കോടതിയെ സമീപിച്ചത്. കേസിൽ വാദം കേട്ട ജസ്റ്റിസ് രാജീവ് സിംഗ് കേസ് ഡയറിയുടെ ഫോട്ടോ കോപ്പി മുദ്രവച്ച കവറിൽ സമർപ്പിക്കാൻ അഡിഷണൽ അഡ്വക്കറ്റ് ജനറൽ വി.കെ ഷാഹിയോട് നിർദ്ദേശിച്ചു.