യു.എസ് സർവീസുകൾ പുനരാരംഭിച്ച് എയർ ഇന്ത്യ

Friday 21 January 2022 12:57 AM IST

ന്യൂഡൽഹി: അമേരിക്കയിൽ 5ജി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് എയർ ഇന്ത്യ നിറുത്തിവച്ച യു.എസ് സർവീസുകൾ ഇന്ന് അർദ്ധരാത്രി മുതൽ പുനരാരംഭിച്ചു. ബോയിംഗ് 777 അടക്കമുള്ള വിമാനങ്ങളുടെ റേഡിയോ ഓർട്ടിമീറ്ററിന് (ഉയരം കണ്ടെത്താനുള്ള ഉപകരണം) 5ജി പരിതസ്ഥിതിയിലും പ്രവർത്തിക്കാമെന്ന് യു.എസിലെ ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ വ്യക്തമാക്കിയതോടെയാണിത്.

Advertisement
Advertisement