കോണ്ടം ഇങ്ങനെയാണോ ഉപയോഗിക്കുന്നത്,​ ഇക്കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ വിചാരിച്ച പോലാവില്ല കാര്യങ്ങൾ

Friday 21 January 2022 12:14 AM IST

ഗർഭനിരോധനത്തിനും സുരക്ഷിതമായ ലൈംഗിക ബന്ധത്തിനും സാധാരണയായി ഉപയോഗിക്കുന്ന മാർഗങ്ങളിലൊന്നാണ് കോണ്ടം. .പുരുഷ ബീജങ്ങളെ തടഞ്ഞ് അണ്ഡ - ബീജ സംയോഗം നടക്കാതെയാക്കി ഗർഭ നിരോധനം സാദ്ധ്യമാക്കുന്നതിനും ലൈംഗികമായി പകരുന്ന രോഗങ്ങൾ ഒഴിവാക്കുകയുമാണ് കോണ്ടത്തിന്റെ ഉപയോഗത്തിലൂടെ ലക്ഷ്യമിടുന്നത്. എന്നാൽ എല്ലാ കാര്യത്തിലുമെന്ന പോലെ ലാഘവത്തോടെ കൈകാര്യം ചെയ്യേണ്ടതല്ല ഇത്. കോണ്ടം ശരിയായ രീതിയിൽ ഉപയോ​ഗിച്ചില്ലെങ്കിൽ പൂർണമായ ഫലം ലഭിക്കില്ല.കോണ്ടം തെറ്റായി ധരിക്കുന്നത് അനാവശ്യ ഗർഭധാരണത്തിലേക്കും ലൈംഗികരോഗങ്ങളിലേക്കും നയിച്ചേക്കാം.

കോണ്ടം നേർത്ത ലാറ്റക്സ് (റബർ), പോളിയുറീൻ അല്ലെങ്കിൽ പോളിസോപ്രീൻ എന്നിവ കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. കോണ്ടത്തിലെ ഘടകങ്ങൾ ഏതെങ്കിലും പങ്കാളിയിൽ അലർജി ഉണ്ടാക്കാൻ സാദ്ധ്യതയുണ്ട്.. ചർമത്തിൽ പാടുകൾ ,​ ചൊറിച്ചിൽ എന്നിവയ്ക്ക് ഇടയാക്കും. ചിലരിൽ അലർജി രൂക്ഷമായാൽ ശ്വാസനാളികൾ വീർത്ത് ആ വ്യക്തിയുടെ രക്തസമ്മർദം കുറയാൻ സാധ്യതയുണ്ട്.

ഗർഭനിരോധന മാർഗമായി കോണ്ടം ഉപയോഗിക്കുന്നുണ്ടെങ്കിലും ഇവ ഗർഭധാരണത്തെയും ലൈംഗിക രോഗങ്ങളെയും നൂറുശതമാനവും ഫലപ്രദമായി തടയുന്നില്ല. സെക്‌സിനിടയിൽ കോണ്ടം പൊട്ടുന്നത് ഗർഭധാരണത്തിനും ലൈംഗികരോഗങ്ങൾ പകരുന്നതിനും കാരണമാകും. പഴകിയ കോണ്ടങ്ങൾ ഉപയോഗിക്കുന്നത് വഴിയും ഇപ്രകാരം സംഭവിക്കാം.

കോണ്ടം ക്യത്യമായി ധരിക്കുന്നതിലും ശ്രദ്ധ വേണം. ശുക്ലസ്ഖലനത്തിന് ശേഷം പുറത്തെടുക്കുന്നതിന് മുൻപായി ലിംഗത്തിന്റെ ഉദ്ധാരണം നഷ്ടപ്പെട്ടാൽ കോണ്ടം അയഞ്ഞ് പോകാൻ സാദ്ധ്യതയുണ്ട്. ഇത് കോണ്ടത്തിൽ തങ്ങി നിൽക്കുന്ന ബീജം യോനിയിലേക്ക് പോകാനോ അത് ആഗ്രഹിക്കാത്ത സമയത്ത് ഗർഭധാരണത്തിനോ ലൈംഗിക രോഗങ്ങൾ പകരുന്നതിനുള്ള സാദ്ധ്യത കൂടുതലാണ്.

Advertisement
Advertisement