മുത്തങ്ങയിൽ കഞ്ചാവ് പിടികൂടി; മലപ്പുറം സ്വദേശി അറസ്റ്റിൽ

Friday 21 January 2022 8:28 AM IST

വയനാട്: മുത്തങ്ങ ചെക്‌പോസ്റ്റിൽ 18 കിലോ കഞ്ചാവ് എക്‌സൈസ് പിടികൂടി. സംഭവത്തിൽ ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. മലപ്പുറം സ്വദേശി മുഹമ്മദ് മുബഷീറാണ് അറസ്റ്റിലായത്. കാറിന്റെ ബോണറ്റിലുൾപ്പടെയാണ് കഞ്ചാവ് ഒളിപ്പിച്ചിരുന്നത്.