തുടക്കം മുതൽ കൃത്യമായ പ്ലാനിംഗ്,​ പക്ഷേ ചിലതെല്ലാം കണക്കുകൂട്ടലുകളെ തെറ്റിച്ചു; ദിലീപിന് ചുവടു പിഴച്ച ആറ് കാര്യങ്ങൾ ഇതൊക്കെ

Friday 21 January 2022 9:51 AM IST

കൊ​ച്ചി​:​ ​ന​ടി​യെ​ ​ആ​ക്ര​മി​ച്ച​ ​കേ​സി​ലെ​ ​വി​ധി​ ​വ​രാ​നി​രി​ക്കെ,​ ​ഉ​റ്റ​സു​ഹൃ​ത്ത് ​ബാ​ല​ച​ന്ദ്ര​കു​മാ​റി​ന്റെ​ ​വെ​ളി​പ്പെ​ടു​ത്ത​ൽ​ ​എ​ട്ടാം​ ​പ്ര​തി​ ​ദി​ലീ​പി​നെ​ ​പാ​ടേ​ ​കു​ഴ​പ്പ​ത്തി​ലാ​ക്കി.​ ​വ​ധ​ഗൂ​ഢാ​ലോ​ച​ന​ക്കേ​സി​ൽ​ ​ഇ​പ്പോ​ൾ​ ​പ്ര​തി​യാ​ണ് ​ദി​ലീ​പ്.​

​അ​ന്വേ​ഷ​ണോ​ദ്യോ​ഗ​സ്ഥ​രെ​ ​കൊ​ല​പ്പെ​ടു​ത്താ​ൻ​ ​പ്ര​തി​ ​ക്രി​മി​ന​ൽ​ ​ഗൂ​ഢാ​ലോ​ച​ന​ ​ന​ട​ത്തി​യ​ ​സം​ഭ​വം​ ​സം​സ്ഥാ​ന​ത്ത് ​ആ​ദ്യ​ത്തേ​തും​ ​സ​മാ​ന​ത​ക​ളി​ല്ലാ​ത്ത​തു​മാ​ണെ​ന്നാ​ണ് ​അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന്റെ​ ​വാ​ദം.​ ​വ​ധ​ഗൂ​ഢാ​ലോ​ച​ന​ ​ന​ട​ത്തി​യെ​ന്ന​ ​കേ​സി​ൽ​ ​നി​ർ​ണ്ണാ​യ​ക​ ​തെ​ളി​വു​ക​ൾ​ ​ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും​ ​അ​ന്വേ​ഷ​ണ​സം​ഘം​ ​അ​റി​യി​ച്ചി​രി​ക്കെ,​ ​ആ​റ് ​ആ​ഘാ​ത​ങ്ങ​ൾ​ ​നി​ർണാ​യ​ക​മാ​ണ്.​


1.​ ​​ ​പ​ൾ​സ​ർ​ ​സു​നി​യെ​ ​ദി​ലീ​പി​ന്റെ​ ​വീ​ട്ടി​ൽ​ ​ക​ണ്ടി​രു​ന്നു​വെ​ന്നാ​ണ് ​ബാ​ല​ച​ന്ദ്ര​കു​മാ​റി​ന്റെ​ ​വെ​ളി​പ്പെ​ടു​ത്ത​ൽ.​ ​ന​ടി​യെ​ ​ആ​ക്ര​മി​ച്ച് ​പ​ക​ർ​ത്തി​യ​ ​ദൃ​ശ്യ​ങ്ങ​ൾ​ ​ദി​ലീ​പ് ​ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ​ ​ശേ​ഷം​ ​ഒ​രു​ ​വി.​ഐ.​പി​ ​വീ​ട്ടി​ലെ​ത്തി​ച്ചു​ .​ ​ദി​ലീ​പ് ​ഈ​ ​ദൃ​ശ്യ​ങ്ങ​ൾ​ 2017​ ​ന​വം​ബ​ർ​ 15​ന് ​സ​ഹോ​ദ​ര​നും​ ​സ​ഹോ​ദ​രീ​ ​ഭ​ർ​ത്താ​വി​നു​മൊ​പ്പം​ ​ക​ണ്ട​തി​ന് ​താ​ൻ​ ​സാ​ക്ഷി​യാ​ണെ​ന്നു​മാ​ണ് ​മൊ​ഴി.​


2.​2018​ ​മേ​യ് ​ഏ​ഴി​ന് ​ഒ​ന്നാം​ ​പ്ര​തി​ ​പ​ൾ​സ​ർ​ ​സു​നി​ ​അ​മ്മ​ ​ശോ​ഭ​ന​യ്ക് ​എ​ഴു​തി​യ​ ​ക​ത്തി​ലെ​ ​ദി​ലീ​പി​നെ​തി​രാ​യ​ ​ആ​രോ​പ​ണ​ങ്ങ​ൾ.​ ​ത​ന്റെ​ ​ജീ​വ​ന് ​ഭീ​ഷ​ണി​യു​ള്ള​പ്പോ​ൾ​ ​ക​ത്ത് ​പു​റ​ത്തു​വി​ട​ണ​മെ​ന്നാ​ണ് ​സു​നി​ ​അ​മ്മ​ ​പ​റ​ഞ്ഞി​രു​ന്ന​ത്.​ ​എ​ന്തു​കൊ​ണ്ട് ​ജീ​വ​ന് ​ഭീ​ഷ​ണി​?​ ​ക​ത്ത് ​ക്രൈം​ബ്രാ​ഞ്ച് ​ക​സ്റ്റ​ഡി​യി​ലാ​ണ്.​ ​സു​നി​ ​ഇ​ക്കാ​ര്യം​ ​ആ​വ​ർ​ത്തി​ച്ചാ​ൽ​ ​ദി​ലീ​പി​ന് ​കു​രു​ക്ക് ​മു​റു​കും.​


3.​ ​​ജീ​വ​ൻ​ ​അ​പ​ക​ട​ത്തി​ലാ​യി​രു​ന്നെ​ന്നും​ ​ഒ​ളി​വി​ലാ​യി​രു​ന്ന​പ്പോ​ൾ​ ​ത​നി​ക്ക് ​നേ​രെ​ ​വ​ധ​ശ്ര​മം​ ​ന​ട​ന്നെ​ന്നും​ ​സു​നി​ ​പ​റ​ഞ്ഞു​വെ​ന്നാ​ണ് ​അ​മ്മ​ ​ശോ​ഭ​ന​യു​ടെ​ ​മൊ​ഴി.​ ​ദി​ലീ​പ് ​പ​റ​ഞ്ഞി​ട്ടാ​ണ് ​എ​ല്ലാം​ ​ചെ​യ്ത​തെ​ന്ന് ​മ​ക​ൻ​ ​പ​റ​ഞ്ഞി​ട്ടു​ണ്ട്.​ ​ദി​ലീ​പി​ന്റെ​ ​പേ​ര് ​പ​റ​ഞ്ഞ​തോ​ടെ​യാ​ണ് ​പ്ര​ശ്‌​ന​മാ​യ​തെ​ന്നും​ ​ശ​ര​ത്തി​നെ​ ​ദി​ലീ​പി​ന്റെ​ ​വീ​ട്ടി​ൽ​ ​സു​നി​ ​ക​ണ്ടി​ട്ടു​ണ്ടെ​ന്നും​ ​ശോ​ഭ​ന​ ​പ​റ​ഞ്ഞു.​


4.​ ​​സ​ഹ​ത​ട​വു​കാ​ര​ൻ​ ​ജി​ൻ​സ​ണു​മാ​യി​ ​ന​ട​ത്തി​യ​ ​ഫോ​ൺ​ ​സം​ഭാ​ഷ​ണ​ത്തി​ൽ​ ​ബാ​ല​ച​ന്ദ്ര​കു​മാ​റി​നെ​ ​ക​ണ്ടി​ട്ടു​ണ്ടെ​ന്ന് ​സു​നി​ ​സ​മ്മ​തി​ക്കു​ന്നു.​ ​ഈ​ ​ഫോ​ൺ​വി​ളി​ ​സം​ബ​ന്ധി​ച്ച് ​സം​ശ​യ​ങ്ങ​ൾ​ ​നി​ല​നി​ൽ​ക്കു​ന്നു​ണ്ട്.​ ​എ​ന്നാ​ൽ,​ ​ജി​ൻ​സ​ൺ​സ​ൺ​ ​അ​ന്വേ​ഷ​ണ​ ​സം​ഘ​ത്തോ​ട് ​ഫോ​ൺ​ ​സം​ഭാ​ഷ​ണ​ത്തി​ലെ​ ​വി​വ​ര​ങ്ങ​ൾ​ ​ആ​വ​‌​ർ​ത്തി​ച്ചാ​ൽ​ ​ദി​ലീ​പി​ന് ​തി​രി​ച്ച​ടി​യാ​കും.​


5.​ ​അ​ന്വേ​ഷ​ണോ​ദ്യോ​ഗ​സ്ഥ​രെ​ ​അ​പാ​യ​പ്പെ​ടു​ത്താ​ൻ​ ​ശ്ര​മി​ച്ച​ ​കേ​സി​ൽ​ ​ദി​ലീ​പ് ​ഒ​ന്നാം​ ​പ്ര​തി​യാ​ണ്.​ ​സ​ഹോ​ദ​ര​നും​ ​ബ​ന്ധു​ക്ക​ളും​ ​സു​ഹൃ​ത്തു​ക്ക​ളു​മാ​ണ് ​മ​റ്റ് ​പ്ര​തി​ക​ൾ.​ ​ബാ​ല​ച​ന്ദ്ര​കു​മാ​ർ​ ​കൈ​മാ​റി​യ​ ​ശ​ബ്ദ​രേ​ഖ​യാ​ണ് ​കേ​സി​ന് ​ആ​ധാ​രം.​ ​ഈ​ ​കേ​സി​ൽ​ ​അ​റ​സ്റ്റി​ലാ​യാ​ൽ​ ​ന​ടി​യെ​ ​ആ​ക്ര​മി​ച്ച​ ​കേ​സി​ലെ​ ​ദി​ലീ​പി​ന്റെ​ ​ജാ​മ്യ​വ്യ​വ​സ്ഥ​ ​ലം​ഘി​ക്ക​പ്പെ​ട്ടെ​ന്നാ​ണ് ​അ​ർ​ത്ഥം.​


6.​ ​ ​ന​ടി​യെ​ ​ആ​ക്ര​മി​ച്ച് ​പ​ക​‌​ർ​ത്തി​യ​ ​ദൃ​ശ്യം​ ​ദി​ലീ​പി​ന് ​കൈ​മാ​റി​യ​ ​വി.​ഐ.​പി.​ ​ദി​ലീ​പി​ന്റെ​ ​സു​ഹൃ​ത്ത് ​ശ​ര​ത്താ​ണെ​ന്ന് ​അ​ന്വേ​ഷ​ണ​ ​സം​ഘം​ ​സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്.​ ​ഗൂ​ഢാ​ലോ​ച​ന​ക്കേ​സി​ൽ​ ​പ്ര​തി​യാ​യ​ ​ഇ​യാ​ൾ​ ​ഒ​ളി​വി​ലാ​ണ്.​ ​മാ​ഡം​ ​എ​ന്ന് ​അ​റി​യ​പ്പെ​ടു​ന്ന,​ ​ശ​ബ്ദ​രേ​ഖ​യി​ൽ​ ​ദി​ലീ​പ് ​പ​റ​യു​ന്ന​ ​സ്ത്രീ​ ​ആ​രെ​ന്ന് ​ക​ണ്ടെ​ത്തി​യാ​ൽ​ ​ഇ​തും​ ​തി​രി​ച്ച​ടി​യാ​കും.