വീണില്ല, പടയോട്ടം ഇനിയും തുടരും; മരയ്ക്കാർ ഓസ്‌കാറിലേയ്ക്ക്, ഒപ്പത്തിനൊപ്പം ജയ് ഭീമും

Friday 21 January 2022 12:26 PM IST

പുതിയൊരു നേട്ടം കൂടി കൈവരിച്ച് മോഹൻലാൽ പ്രിയദർശൻ ആന്റണി പെരുമ്പാവൂർ കൂട്ടികെട്ടിൽ പുറത്തിറങ്ങിയ ബ്രഹ്മാണ്ഡ ചിത്രം മരയ്ക്കാർ അറബിക്കടലിന്റെ സിംഹം. ചിത്രം ഓസ്‌കാർ നോമിനേഷൻ പട്ടികയിൽ ഉൾപ്പെട്ടിരിക്കുകയാണ്. ഗ്ളോബൽ കമ്മ്യൂണിറ്റി ഓസ്‌കാർ അവാർഡ്‌സ് 2021ലെക്കുള്ള ഇന്ത്യയിൽ നിന്നുള്ള ചിത്രങ്ങളുടെ നോമിനേഷൻ പട്ടികയിലാണ് ചിത്രം തിരഞ്ഞെടുത്തിരിക്കുന്നത്.

മലയാള സിനിമാ ചരിത്രത്തിൽ ഏറ്റവും വലിയ ബഡ്ജറ്റിൽ നിർമിച്ച ചിത്രമാണ് മോഹൻലാൽ നായകനായെത്തിയ മരയ്ക്കാർ അറബിക്കടലിന്റെ സിംഹം. മികച്ച ഫീച്ചർ സിനിമ, സ്പെഷ്യൽ ഇഫക്ട്സ്, വസ്ത്രാലങ്കാരം എന്നീ മേഖലകളിൽ ചിത്രത്തിന് ദേശീയ പുരസ്കാരവും ലഭിച്ചിരുന്നു. മോഹൻലാലിന് പുറമേ ബോളിവുഡ്, ടോളിവുഡ് ഉൾപ്പടെ നിന്നുള്ള വൻ താരനിര തന്നെ ചിത്രത്തിൽ അണിനിരന്നിരുന്നു. ഏറെ അനിശ്ചിതത്വത്തിനൊടുവിൽ കഴിഞ്ഞ ഡിസംബർ രണ്ടിനാണ് ചിത്രം തീയേറ്ററുകളിൽ എത്തിയത്. മരയ്ക്കാറിന് പുറമേ രാജ്യത്തുടനീളം നിന്ന് ഏറെ പ്രശംസകൾ ഏറ്റുവാങ്ങിയ സൂര്യ ജ്ഞാനവേൽ കൂട്ടുകെട്ടിലെ ചിത്രമായ ജയ് ഭീമും ഓസ്കാർ പട്ടികയിലുണ്ട്.

Advertisement
Advertisement