ഓലമടൽ  ഉണ്ടോ?  എങ്കിൽ  അടിപൊളിയൊരു  ബീഫ്  കറിയുണ്ടാക്കാം; ഞെട്ടണ്ട  സംഗതി  സൂപ്പറാണ്

Friday 21 January 2022 3:11 PM IST

ബീഫ് എന്നത് പൊതുവെ മലയാളികൾക്ക് ഏറ്റവും പ്രയപ്പെട്ട ഭക്ഷണങ്ങളിലൊന്നാണ്. പൊറോട്ടയും ബീഫും കോമ്പിനേഷൻ ഇഷ്ടമല്ലാത്തവരും കേരളത്തിൽ വളരെക്കുറവാണ്. ബീഫ് കറി, ഫ്രൈ, പെരട്ട് തുടങ്ങിയ വിഭവങ്ങൾ എല്ലാവരും കഴിച്ചിട്ടുണ്ടാവും എന്നാൽ ഇത് അതിൽ നിന്നും തീർത്തും വ്യത്യസ്ഥമായ ഒരു വിഭവമാണ് ഓലമടൽ ചേർത്ത ബീഫ് കറി. ഓലമടൽ മാത്രമല്ല ചിരട്ടയും കറിയിൽ ചേർക്കുന്നുണ്ട്. ബീഫ് വേഗത്തിൽ വെന്തുകിട്ടുന്നതിനാണ് ചിരട്ട ചേർക്കുന്നത്. രുചിയ്ക്കൊപ്പം ആരോഗ്യത്തിനും നല്ലതാണ് ഈ കറി. തികച്ചും പ്രകൃതിയിൽ നിന്നും ലഭിക്കുന്ന സാധനങ്ങൾ ഉപയോഗിച്ച് എങ്ങനെയാണ് രുചികരമായ ബീഫ് കറി തയ്യാറാക്കുന്നതെന്ന് നോക്കാം.