കൊടും വളവിലൊരു ഇടുങ്ങിയ റോഡ്

Saturday 22 January 2022 2:31 AM IST

അടിമാലി: കൊച്ചി ധനുഷ്‌ക്കോടി ദേശിയപാതയിൽ ആനവിരട്ടിക്ക് സമീപം കൊടും വളവിൽ പാതയുടെ വീതി വർദ്ധിപ്പിക്കാൻ ദേശിയപാത വിഭാഗത്തിന്റെ ഇടപെടൽ വേണമെന്നാവശ്യം. കൊടും വളവോട് കൂടിയ ഈ ഭാഗത്ത് പാതക്ക് വീതി വളരെ കുറവാണ്.നാളുകൾക്ക് മുമ്പിവിടെ മണ്ണ് നീക്കം ചെയ്തിരുന്നെങ്കിലും പിന്നീട് തുടർജോലികൾ ഒന്നും നടന്നില്ല. മഴക്കാലത്ത് മണ്ണിടിച്ചിൽ ഭീഷണി നേരിടുന്ന ഈ പ്രദേശത്ത് സംരക്ഷണ ഭിത്തി നിർമ്മിച്ച് പാതയുടെ വീതി വർദ്ധിപ്പിക്കുകയും കൊടും വളവിലെ അപകട സാദ്ധ്യത ഒഴിവാക്കുകയും വേണമെന്നാണ് വാഹനയാത്രികരുടെ ആവശ്യം.വീതികുറവുള്ള ഈ ഭാഗത്തുകൂടി മറികടന്ന് പോകുന്നത് വളരെ ബുദ്ധിമുട്ടയാണ്.കൊടും വളവായതിനാൽ വഴി പരിചിതമല്ലാതെത്തുന്ന വാഹനങ്ങൾ അപകടത്തിൽപ്പെടാനുള്ള സാദ്ധ്യതയും ഏറെയുണ്ട്.ദേശിയപാതയിൽ തിരക്കേറുന്നതോടെ വീതി കുറഞ്ഞ ഈ ഭാഗത്ത് പലപ്പോഴും ഗതാഗതകുരുക്ക് രൂപം കൊള്ളാറുണ്ട്.സംരക്ഷണഭിത്തി നിർമ്മിച്ച് റോഡ് ബലപ്പെടുത്തുകയും കൊടും വളവിൽ വീതി വർദ്ധിപ്പിക്കുകയും ചെയ്താൽ ഇതുവഴിയുള്ള ഗതാഗതം കൂടുതൽ സുഗമമാകും.

Advertisement
Advertisement