മേപ്പടിയാൻ പോസ്റ്റർ വിവാദത്തിൽ മ​ഞ്ജു വാര്യർക്കെതിരെയുള്ള പ്രചാരണത്തിന്റെ സത്യാവസ്ഥ എന്ത്? ഫേസ്ബുക്ക് പോസ്റ്റുമായി ഉണ്ണി മുകുന്ദൻ

Friday 21 January 2022 4:20 PM IST

മേപ്പടിയാൻ സിനിമയുടെ പോസ്റ്റർ നടി മ​ഞ്ജു​ ​വാ​ര്യർ സോഷ്യൽ മീഡിയയിൽ നിന്ന് നീക്കംചെയ്തെന്ന വിവാദത്തിൽ വിശദീകരണവുമായി നടൻ ഉണ്ണിമുകുന്ദൻ രംഗത്തെത്തി.

മേപ്പടിയാൻ എന്ന എന്റെ സിനിമയുടെ പ്രചരണാർത്ഥം മഞ്ജു ചേച്ചി പങ്കുവച്ച ഒരു സൗഹാർദ്ദപരമായ പോസ്റ്റുമായി ബന്ധപ്പെട്ട് അനാവശ്യ വാർത്തകൾ പ്രചരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.ഇത്തരത്തിലുള്ള ഏതെങ്കിലും റിലീസ് പോസ്റ്റുകൾ അവരുടെ സോഷ്യൽ മീഡിയ ഹാൻഡിലിൽ നിന്ന് ഒരാഴ്ചയ്ക്ക് ശേഷം നീക്കം ചെയ്യുമെന്ന് മഞ്ജു വാര്യരുടെ സോഷ്യൽ മീഡിയ ടീം മുൻകൂട്ടി അറിയിച്ചിരുന്നുവെന്നും പ്രശസ്തയായ ഒരു കലാകാരിയെ ഇത്തരം ദുർബലമായ ആശങ്കകളിലേക്ക് വലിച്ചിഴക്കരുതെന്നും ഈ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട എല്ലാ ആശങ്കകളും ഇവിടെ അവസാനിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ഉണ്ണിമുകുന്ദൻ ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം

ഹലോ സുഹൃത്തുക്കളെ,

മേപ്പടിയാൻ എന്ന എന്റെ സിനിമയുടെ പ്രചരണാർത്ഥം മഞ്ജു ചേച്ചി പങ്കുവെച്ച ഒരു സൗഹാർദപരമായ പോസ്റ്റുമായി ബന്ധപ്പെട്ട് അനാവശ്യ വാർത്തകൾ പ്രചരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.

ഇത്തരത്തിലുള്ള ഏതെങ്കിലും റിലീസ് പോസ്റ്റുകൾ അവരുടെ സോഷ്യൽ മീഡിയ ഹാൻഡിലിൽ നിന്ന് ഒരാഴ്ചയ്ക്ക് ശേഷം നീക്കം ചെയ്യുമെന്ന് മഞ്ജു വാര്യരുടെ സോഷ്യൽ മീഡിയ ടീം മുൻകൂട്ടി അറിയിച്ചിരുന്നുവെന്ന് ഞാൻ വ്യക്തമാക്കാൻ ആഗ്രഹിക്കുന്നു.

അതിനാൽ ഞങ്ങൾ ഇവിടെ ഒരു പ്രശ്നവും കാണുന്നില്ല. പ്രശസ്തയായ ഒരു കലാകാരിയെ ഇത്തരം ദുർബലമായ ആശങ്കകളിലേക്ക് വലിച്ചിഴക്കരുത് എന്ന് അഭ്യർത്ഥിക്കുന്നു. ഈ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട എല്ലാ ആശങ്കകളും ഇവിടെ അവസാനിക്കുമെന്ന് പ്രതീക്ഷിക്കുന്നു.


സം​ഭ​വം​ ​ഇ​ങ്ങ​നെ
'​സി​നി​മ​യു​ടെ​ ​പ്ര​മോ​ഷ​ന്റെ​ ​ഭാ​ഗ​മാ​യി​ ​മേ​പ്പ​ടി​യാ​ൻ​ ​ചി​ത്ര​ത്തി​ന്റെ​ ​ഒ​രു​ ​പോ​സ്റ്റ​ർ​ ​മ​ഞ്ജു​ ​വാ​ര്യ​ർ​ ​ത​ന്റെ​ ​സോ​ഷ്യ​ൽ​ ​മീ​ഡി​യ​യി​ൽ​ ​ഷെ​യ​ർ​ ​ചെ​യ്തി​രു​ന്നു.​ ​മു​ൻ​കാ​ല​ങ്ങ​ളി​ൽ​ ​അ​വ​രു​ടെ​ ​സോ​ഷ്യ​ൽ​ ​മീ​ഡി​യ​ ​പി​ന്തു​ട​രു​ന്ന​വ​ർ​ക്ക് ​വ്യ​ക്ത​മാ​യി​ ​അ​റി​യു​ന്ന​ ​കാ​ര്യ​മാ​ണ് ​പ്രൊ​മോ​ഷ​ന്റെ​ ​ഭാ​ഗ​മാ​യി​ ​പോ​സ്റ്റ് ​ചെ​യ്യു​ന്ന​ ​പോ​സ്റ്റ​റു​ക​ൾ​ ​കു​റ​ച്ചു​ ​ദി​വ​സ​ത്തി​ന് ​ശേ​ഷം​ ​അ​വ​ർ​ ​സോ​ഷ്യ​ൽ​ ​മീ​ഡി​യ​യി​ൽ​ ​നി​ന്നും​ ​മാ​റ്റാ​റു​ണ്ടെ​ന്ന്.


'​ബ്രോ​ ​ഡാ​ഡി"​ ​അ​നൗ​ൺ​സ് ​ചെ​യ്ത​പ്പോ​ൾ​ ​ത​ന്റെ​ ​അ​ക്കൗ​ണ്ടി​ൽ​ ​ഷെ​യ​ർ​ ​ചെ​യ്ത​ ​പോ​സ്റ്റ​റും​ ​ഇ​തു​പോ​ലെ​ ​ത​ന്നെ​ ​പി​ന്നീ​ട് ​അ​വ​ർ​ ​സോ​ഷ്യ​ൽ​ ​മീ​ഡി​യ​യി​ൽ​ ​നി​ന്നും​ ​ഡി​ലീ​റ്റ് ​ചെ​യ്യു​ക​യു​ണ്ടാ​യി.​ ​മേ​പ്പ​ടി​യാ​ൻ​ ​സി​നി​മ​യി​ൽ​ ​സേ​വാ​ഭാ​ര​തി​യും​ ​ശ​ബ​രി​മ​ല​യും​ ​ഒ​ക്കെ​ ​വ​രു​ന്ന​ത് ​കൊ​ണ്ടാ​ണ് ​മ​ഞ്ജു​ ​പോ​സ്റ്റ് ​നീ​ക്കം​ ​ചെ​യ്ത​ത് ​എ​ന്നാ​ണ് ​വി​മ​ർ​ശ​ക​ർ​ ​പ​റ​യു​ന്ന​ത്.


മ​ഞ്ജു​ ​വാ​ര്യ​ർ​ക്ക് ​എ​തി​രെ​ ​ക​മ​ന്റു​ക​ൾ​ ​ഇ​ട്ട് ​പ്ര​തി​ഷേ​ധി​ക്കു​ക​യാ​ണ് ​സോ​ഷ്യ​ൽ​ ​മീ​ഡി​യ.​ ​എ​ന്നാ​ൽ​ ​ചി​ല​ ​പ്ര​ത്യേ​ക​ ​താ​ത്പ​ര്യം​ ​മു​ൻ​നി​ർ​ത്തി​ ​പ​ല​രും​ ​ഗൂ​ഢ​ ​ഉ​ദ്ദേ​ശം​ ​വ​ച്ച് ​അ​വ​ർ​ക്കെ​തി​രെ​ ​പ്ര​വ​ർ​ത്തി​ക്കു​ക​യാ​ണെ​ന്നും​ ​ഉ​ണ്ണി​ ​മു​കു​ന്ദ​നി​ല്ലാ​ത്ത​ ​എ​ന്ത് ​പ്ര​ശ്‌​ന​മാ​ണ് ​നാ​ട്ടു​കാ​ർ​ക്ക് ​ഉ​ള്ള​തെ​ന്നു​മാ​ണ് ​ന​ട​നു​മാ​യി​ ​അ​ടു​ത്തു​നി​ൽ​ക്കു​ന്ന​വ​ർ​ ​ചോ​ദി​ക്കു​ന്ന​ത്.

ചി​ല​ ​നി​ല​പാ​ടു​ക​ൾ​ ​മൂ​ലം​ ​മ​ഞ്ജു​ ​വാ​ര്യ​ർ​ക്കെ​തി​രെ​ ​സൈ​ബ​ർ​ ​ആ​ക്ര​മ​ണം​ ​ന​ട​ത്താ​ൻ​ ​ഒ​രു​ ​വി​ഭാ​ഗം​ ​ആ​ളു​ക​ളെ​ ​ച​ട്ടം​ ​കെ​ട്ടി​യ​ത് ​പോ​ലെ​യാ​ണ് ​തോ​ന്നു​ന്ന​തെ​ന്ന് ​മ​റ്റൊ​രു​ ​വി​ഭാ​ഗ​വും​ ​പ​റ​യു​ന്നു​ണ്ട്.​ ​സോ​ഷ്യ​ൽ​ ​മീ​ഡി​യ​ ​ഉ​പ​യോ​ഗി​ക്കു​മ്പോ​ൾ​ ​ന​ല്ല​ ​ഉ​ദ്ദേ​ശം​ ​മാ​ത്രം​ ​ആ​ണ് ​ല​ക്ഷ്യം,​ ​എ​ങ്കി​ലും​ ​ആ​ളു​ക​ൾ​ ​ഉ​ദ്ദേ​ശ​ശു​ദ്ധി​യെ​ ​ചോ​ദ്യം​ ​ചെ​യ്യു​മ്പോ​ൾ​ ​അ​തി​നി​ര​യാ​കു​ന്ന​ ​വ്യ​ക്തി​യു​ടെ​ ​മാ​ന​സി​ക​ ​അ​വ​സ്ഥ​കൂ​ടി​ ​ക​ണ​ക്കി​ലെ​ടു​ക്കാ​ൻ​ ​ക​മ​ന്റ് ​ചെ​യ്യു​ന്ന​വ​ർ​ ​ത​യ്യാ​റാ​ക​ണം.


എ​ന്താ​യാ​ലും​ ​മ​ഞ്ജു​ ​വാ​ര്യ​രും​ ​ഉ​ണ്ണി​ ​മു​കു​ന്ദ​നും​ ​അ​ടു​ത്ത​ ​സി​നി​മ​യി​ൽ​ ​ഒ​രു​മി​ച്ച് ​അ​ഭി​ന​യി​ക്കാ​ൻ​ ​പോ​കു​ന്നു​ ​എ​ന്നാ​ണ് ​പു​റ​ത്ത് ​വ​രു​ന്ന​ ​വാ​ർ​ത്ത​ക​ൾ.​ ​വി​മ​ർ​ശ​ക​രു​ടെ​ ​വാ​യ​ട​പ്പി​ക്കാ​ൻ​ ​ഇ​തി​ലും​ ​ന​ല്ലൊ​രു​ ​മ​റു​പ​ടി​ ​വേ​റെ​ ​വേ​ണ്ട​ല്ലോ.​ ​അ​തേ​സ​മ​യം​ ​വി​വാ​ദ​ങ്ങ​ൾ​ ​തു​ട​രു​മ്പോ​ഴും​ ​മി​ക​ച്ച​ ​പ്രേ​ക്ഷ​ക​ ​പി​ന്തു​യോ​ടെ​ ​മേ​പ്പ​ടി​യാ​ൻ​ ​പ്ര​ദ​ർ​ശ​നം​ ​തു​ട​രു​ക​യാ​ണ്.

Advertisement
Advertisement