മലയാളം കമ്പ്യൂട്ടിംഗ് പരിശീലനം നൽകും

Saturday 22 January 2022 12:59 AM IST

കോട്ടയം : ജില്ലയിലെ എല്ലാ വകുപ്പുകളിലേയും ക്ലറിക്കൽ വിഭാഗത്തിലുള്ള മുഴുവൻ സർക്കാർ ജീവനക്കാർക്കും മലയാളം കമ്പ്യൂട്ടിംഗ് പരിശീലനം നൽകും. പരിശീലനം നൽകേണ്ട ജീവനക്കാരുടെ വിവരങ്ങൾ അടിയന്തരമായി ലഭ്യമാക്കണമെന്ന് ഇന്നലെ ചേർന്ന ജില്ലാതല ഔദ്യോഗിക ഭാഷാ ഏകോപന സമിതി യോഗത്തിൽ എം.ഡി.എം ജിനു പുന്നൂസ് നിർദ്ദേശം നൽകി. കത്തുകളിലും പുറപ്പെടുവിക്കുന്ന ഉത്തരവുകളിലും പൊതുജനങ്ങൾക്ക് മനസിലാക്കുന്നതും പരിചിതവുമായ വാക്കുകൾ ഉപയോഗിക്കണം. ഫയലുകൾ മലയാളത്തിൽ തന്നെയാണ് കൈകാര്യം ചെയ്യുന്നതെന്ന് ഉറപ്പാക്കണമെന്നും ഭാഷാ പരോഗതി നിരീക്ഷിച്ച് കൃത്യമായി റിപ്പോർട്ട് നൽകണമെന്നും നിർദ്ദേശമുണ്ട്. ഗൂഗിൾ മീറ്റ് മുഖേന ചേർന്ന യോഗത്തിൽ വിവിധ വകുപ്പുകളുടെ മേധാവികൾ പങ്കെടുത്തു

Advertisement
Advertisement