അന്താരാഷ്‌ട്ര യാത്രക്കാർ പോസിറ്റീവായാൽ നിർബന്ധിത ഐസൊലേഷൻ വേണ്ട
Saturday 22 January 2022 1:50 AM IST
ന്യൂഡൽഹി: അറ്റ് റിസ്ക് രാജ്യങ്ങളിൽ നിന്നടക്കം വരുന്ന അന്താരാഷ്‌ട്ര യാത്രക്കാർ പോസിറ്റീവായിൽ ഐസൊലേഷൻ കേന്ദ്രത്തിലേക്ക് മാറ്റേണ്ടതില്ലെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. എന്നാൽ വിദേശത്ത് നിന്നുവരുന്നവർക്ക് ഒരാഴ്ചത്തെ ക്വാറന്റൈനും എട്ടാം ദിവസത്തെ പരിശോധനയും തുടരും. വിദേശത്തു നിന്നെത്തുന്നവർ വിമാനത്താവളത്തിൽ നടത്തുന്ന പരിശോധനയിൽ പോസിറ്റീവായാൽ അവരുടെ സാമ്പിൾ ജനിതക ശ്രേണീകരണ പരിശോധനയ്‌ക്കായി അയ്‌ക്കണം. എന്നാൽ യാത്രക്കാരെ ഐസൊലേഷൻ കേന്ദ്രത്തിലേക്ക് മാറ്റേണ്ടതില്ല. ഇവർക്ക് സാധാരണ കൊവിഡ് പ്രോട്ടോക്കോൾ പ്രകാരമുള്ള ചികിത്സയ്ക്ക് വിധേയമാകാം.