137 രൂപ ചലഞ്ചിൽ ജോർജ് ഓണക്കൂർ പങ്കാളിയായി

Saturday 22 January 2022 1:20 AM IST

തിരുവനന്തപുരം:ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ 137ാം ജന്മദിനത്തിന്റെ ഭാഗമായി കെ.പി.സി.സി ആഹ്വാനം ചെയ്ത 137 രൂപ ചലഞ്ചിൽ കേന്ദ്ര സാഹിത്യ അക്കാഡമി അവാർഡ് ജേതാവും എഴുത്തുകാരനുമായ ജോർജ് ഓണക്കൂർ പങ്കാളിയായി. തിരുവനന്തപുരത്തെ വസതിയിൽ വച്ച് കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.ജി.സുബോധന് ഒാണക്കൂർ ചെക്ക് കൈമാറി.ജോർജ് ഓണക്കൂറിനെപ്പോലുള്ള വിശിഷ്‌ട വ്യക്തികൾ നൽകുന്ന ജന്മദിന സമ്മാനം ഏറെ വിലമതിക്കുന്നുവെന്ന് സുബോധൻ പറഞ്ഞു.

Advertisement
Advertisement