3,667 പേർക്ക് കൂടി കൊവിഡ്

Saturday 22 January 2022 12:00 AM IST

  • ഇന്നലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് - 35.06%

തൃശൂർ: ജില്ലയിൽ 3,667 പേർക്ക് കൂടി കൊവിഡ്- 19 സ്ഥിരീകരിച്ചു. കൂടാതെ കൊവിഡ് ബാധിച്ച് വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ള 679 പേരും വീട്ടുനിരീക്ഷണത്തിലുള്ള 17,494 പേരും ചേർന്ന് 21,840 പേരാണ് ആകെ രോഗബാധിതർ. 1432 പേർ രോഗമുക്തരായി. ജില്ലയിൽ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 5,77,170 ആണ്. 5,51,929 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാർജ് ചെയ്തത്.

വെള്ളിയാഴ്ചക്കണക്ക്

  • സമ്പർക്കം വഴി രോഗബാധ - 3,608
  • സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയത് - 12
  • ആരോഗ്യ പ്രവർത്തകർക്ക് - 38
  • ഉറവിടം അറിയാത്തത് - 09
  • പുതിയ ക്ലസ്റ്ററുകൾ - 10
  • ജില്ലയിലെ ആകെ ക്ലസ്റ്റർ - 55
  • പരിശോധിച്ച സാമ്പിൾ - 10,459
  • ആന്റിജൻ പരിശോധന - 2,107
  • ആർ.ടി.പി.സി.ആർ - 8,130
  • മറ്റ് പരിശോധനകൾ - 222
Advertisement
Advertisement