അപാകത പരിഹരിക്കണം

Saturday 22 January 2022 12:48 AM IST

ആലപ്പുഴ : പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ കുട്ടികൾക്ക് പരീക്ഷയുമായി ബന്ധപ്പെടുത്തി ഫോക്കസ് ഏരിയ നിശ്ചയിച്ചത് അശാസ്ത്രീയമാണെന്നും ഈ നില മാറ്റാതെ മുന്നോട്ടു പോയാൽ ചരിത്രത്തിലെ ഏറ്റവും വലിയ പരാജയം സംഭവിക്കുമെന്നും കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി സി. പ്രദീപ് അഭിപ്രായപ്പെട്ടു. കെ.പി.എസ്.ടി എ വിദ്യാഭ്യാസ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് ബിജു തണൽ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന നിർവ്വാഹക സമിതിയംഗം ടി.ജെ. എഡ്വേർഡ്, ബിനോയ് വർഗീസ്, എ.എം.ഷഫീഖ്, ജോൺ ബ്രിട്ടോ, യു. ഷറഫ് കുട്ടി, എം.മനോജ്, ജേക്കബ് തറയിൽ, ആർ.രാജേഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു.

Advertisement
Advertisement