സ്‌കൂൾതല ക്യാമ്പ് സമാപിച്ചു

Saturday 22 January 2022 1:06 AM IST

ആലപ്പുഴ: പൊതുവിദ്യാലയങ്ങളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകളുടെ സ്‌കൂൾതല ക്യാമ്പുകൾ സമാപിച്ചു. അഭിരുചി പരീക്ഷയുടെ അടിസ്ഥാനത്തിൽ തിരഞ്ഞെടുക്കപ്പെട്ട 143 യൂണിറ്റുകളിൽ നിന്നുള്ള 4351 വിദ്യാർഥികൾ ക്യാമ്പിൽ പങ്കെടുത്തു. പ്രോഗ്രാമിംഗ്, അനിമേഷൻ മേഖലകളിലെ തുടർസാദ്ധ്യതകൾ വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തുന്ന പ്രവർത്തനങ്ങളാണ് ക്യാമ്പിൽ ഉൾക്കൊള്ളിച്ചിരുന്നത്. പരിശീലനം നേടിയ അദ്ധ്യാപകർ നേതൃത്വം നൽകി. ക്യാമ്പിന്റെ തുടർച്ചയായി നൽകിയിട്ടുള്ള പ്രവർത്തനങ്ങളുടെ പൂർത്തീകരണം കൂടി വിലയിരുത്തിയാണ് സബ് ജില്ലാ ക്യാമ്പിലേക്ക് വിദ്യാർത്ഥികളെ തിരഞ്ഞെടുക്കുന്നത്.

Advertisement
Advertisement