ഇന്ത്യയിലെ ആദ്യ യു.എൻ.ഡി.പി ചാമ്പ്യനായി പ്രജക്ത കോലി

Sunday 23 January 2022 2:25 AM IST

മുംബയ്: യുണൈറ്റഡ് നേഷൻസ് ഡെവല്പ്‌മെന്റ് പ്രോഗ്രാമിന്റെ ഇന്ത്യയുടെ ആദ്യത്തെ യൂത്ത് ക്ലൈമറ്റ് ചാമ്പ്യനായി പ്രശസ്ത കണ്ടന്റ് ക്രിയേറ്ററും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ പ്രജക്ത കോലിയെ (28) തിരഞ്ഞെടുത്തു. യുവാക്കൾക്കിടയിൽ ആഗോള താപനം, കാലാവസ്ഥാ വ്യതിയാനം, ആവാസവ്യവസ്ഥയുടെ തകർച്ച, അവയുടെ അനന്തരഫലങ്ങൾ എന്നീ വിഷയങ്ങളിൽ അവബോധം സൃഷ്ടിക്കാനുള്ള ചുമതലയാണ് പ്രജക്തയ്ക്ക് ലഭിച്ചിരിക്കുന്നത്.

കാലാവസ്ഥാ പ്രവർത്തനങ്ങളിൽ വലിയ പങ്ക് വഹിക്കാൻ യുവത്വത്തിനും കഴിയുമെന്നും വലിയ മാറ്റങ്ങൾ അത് മൂലമുണ്ടാകുമെന്ന പ്രത്യാശയും പ്രജക്ത പ്രകടിപ്പിച്ചു. ഉത്തരവാദിത്വമുള്ള ഇത്തരമൊരു ലക്ഷ്യത്തിന് അർഹയായതിൽ അതീവ സന്തോഷമുണ്ടെന്ന് പ്രതികരിച്ച പ്രജക്ത ഇത് തന്റെ ഹൃദയത്തോട് ചേർന്നു നിൽക്കുന്നതാണെന്നും പറഞ്ഞു. കാലാവസ്ഥാ പ്രവർത്തനങ്ങളെക്കുറിച്ചുള്ള സംഭാഷണങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന അവസരങ്ങൾ സൃഷ്ടിക്കപ്പെടാനും അതിൽ പങ്കെടുക്കാനും താൻ ആഗ്രഹിക്കുന്നണ്ടെന്നും പ്രജക്ത പറഞ്ഞു.