കു​തി​രാ​ൻ​ ​ട​ണ​ലി​ലെ​ ​ലൈ​റ്റും കാ​മ​റ​ക​ളും​ ​ത​ക​ർ​ത്ത​ ​ടോ​റ​സ് ​ലോ​റി​ ​പി​ടി​യിൽ

Sunday 23 January 2022 12:16 AM IST

ദേ​ശീ​യ​പാ​ത​ ​നി​ർ​മാ​ണ​ത്തി​ന് ​ക​രാ​റു​ള്ള​ ​ലോ​റി​യാ​ണി​തെ​ന്ന് ​പൊ​ലീ​സ്

തൃ​ശൂ​ർ​/​വ​ട​ക്ക​ഞ്ചേ​രി​:​ ​കു​തി​രാ​നി​ലെ​ ​ഇ​ര​ട്ട​ട​ണ​ലു​ക​ളു​ടെ​ ​ഉ​ദ്ഘാ​ട​നം​ ​ക​ഴി​ഞ്ഞ​തി​ന് ​പി​ന്നാ​ലെ,​ ​ടോ​റ​സ് ​ലോ​റി​യു​ടെ​ ​പി​ൻ​ഭാ​ഗം​ ​(​ഹൈ​ഡ്രോ​ളി​ക് ​ബോ​ഡി​)​ ​ഉ​യ​ർ​ത്തി​ ​ഓ​ടി​ച്ച് ​ഒ​ന്നാം​ ​ട​ണ​ലി​ലെ​ ​എ​ൽ.​ഇ.​ഡി​ ​ലൈ​റ്റു​ൾ​പ്പെ​ടെ​ ​ത​ക​ർ​ത്ത​ ​ലോ​റി​ ​പീ​ച്ചി​ ​പൊ​ലീ​സ് ​പി​ടി​കൂ​ടി.​ ​ദേ​ശീ​യ​പാ​ത​ ​നി​ർ​മ്മാ​ണ​ത്തി​ന് ​ക​രാ​റു​ള്ള​ ​ഇ​രു​മ്പു​പാ​ലം​ ​സ്വ​ദേ​ശി​യു​ടേ​താ​ണ് ​ലോ​റി.
പീ​ച്ചി​ ​പൊ​ലീ​സാ​ണ് ​ലോ​റി​യെ​യും​ ​ഡ്രൈ​വ​ർ​ ​ജി​നേ​ഷി​നെ​യും​ ​ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.​ ​ലോ​റി​ ​ചു​വ​ന്ന​മ​ണ്ണി​ൽ​ ​റോ​ഡ് ​നി​ർ​മ്മാ​ണ​വു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​ഓ​ടി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​യി​രു​ന്നു.​ ​വ​ണ്ടി​ ​തി​രി​ച്ച​റി​ഞ്ഞ​തി​നാ​ൽ​ ​പീ​ച്ചി​ ​സി.​ഐ​ ​ഷു​ക്കൂ​ർ​ ​വാ​ഹ​ന​ ​ഉ​ട​മ​യോ​ട് ​സ്റ്റേ​ഷ​നി​ൽ​ ​ഹാ​ജ​രാ​കാ​ൻ​ ​പ​റ​യു​ക​യും​ ​തു​ട​ർ​ന്ന് ​ഡ്രൈ​വ​ർ​ ​സ്റ്റേ​ഷ​നി​ലെ​ത്തു​ക​യു​മാ​യി​രു​ന്നു.​ ​തു​ട​ർ​ന്ന് ​പൊ​ലീ​സ് ​വാ​ഹ​ന​വും​ ​പി​ടി​ച്ചെ​ടു​ത്തു.
വ്യാ​ഴാ​ഴ്ച​ ​രാ​ത്രി​ 8.50​ഓ​ടെ​യാ​ണ് ​പാ​ല​ക്കാ​ട് ​ഭാ​ഗ​ത്ത് ​നി​ന്നെ​ത്തി​യ​ ​ടോ​റ​സ് ​ലോ​റി​ ​പി​ൻ​ഭാ​ഗം​ ​ഉ​യ​ർ​ത്തി​വ​ച്ച് ​ട​ണ​ലി​ലൂ​ടെ​ ​ക​ട​ന്നു​പോ​യ​ത്.​ 300​ ​മീ​റ്റ​ർ​ ​ദൂ​ര​ത്തി​ൽ​ 104​ ​ലൈ​റ്റു​ക​ൾ,​ ​പാ​ന​ലു​ക​ൾ,​ ​പ​ത്ത് ​സു​ര​ക്ഷാ​ ​കാ​മ​റ​ക​ൾ,​ ​പൊ​ടി​പ​ട​ലം​ ​തി​രി​ച്ച​റി​യാ​നു​ള്ള​ ​സെ​ൻ​സ​റു​ക​ൾ​ ​എ​ന്നി​വ​ ​പൂ​ർ​ണ​മാ​യും​ ​ത​ക​ർ​ത്ത​ ​ശേ​ഷം​ ​ലോ​റി​ ​നി​റു​ത്താ​തെ​ ​പോ​യി.
പ​ത്തു​ല​ക്ഷം​ ​രൂ​പ​യു​ടെ​ ​നാ​ശ​ന​ഷ്ട​മാ​ണ് ​ക​ണ​ക്കാ​ക്കു​ന്ന​ത്.​ ​സി.​സി.​ടി.​വി​യി​ൽ​ ​നി​ന്ന് ​ടി​പ്പ​ർ​ ​ലോ​റി​യു​ടെ​ ​ദൃ​ശ്യം​ ​ല​ഭി​ച്ചി​രു​ന്നെ​ങ്കി​ലും​ ​ന​മ്പ​ർ​ ​വ്യ​ക്ത​മാ​യി​രു​ന്നി​ല്ല.​ ​തു​ര​ങ്ക​ത്തി​ലെ​ ​ലൈ​റ്റു​ക​ൾ​ ​മ​നഃ​പൂ​ർ​വം​ ​ത​ക​ർ​ത്ത​താ​ണോ​ ​അ​തോ​ ​അ​ബ​ദ്ധ​വ​ശാ​ൽ​ ​ഉ​യ​ർ​ത്തി​യ​താ​ണോ​ ​എ​ന്ന് ​ഇ​പ്പോ​ഴും​ ​വ്യ​ക്ത​മാ​യി​ട്ടി​ല്ല.​ ​ഇ​വ​രെ​ ​ചോ​ദ്യം​ ​ചെ​യ്താ​ലേ​ ​ഇ​ക്കാ​ര്യം​ ​വെ​ളി​പ്പെ​ടൂ.​ ​ലൈ​റ്റ് ​ത​ക​ർ​ന്ന് ​വീ​ഴു​ന്ന​ ​ശ​ബ്ദം​ ​കേ​ട്ട് ​ടി​പ്പ​ർ​ ​നി​റു​ത്തു​ക​യും​ ​പി​ൻ​ഭാ​ഗം​ ​താ​ഴ്ത്തി​യ​ ​ശേ​ഷം​ ​നി​റു​ത്താ​തെ​ ​ഓ​ടി​ച്ചു​പോ​കു​ക​യു​മാ​യി​രു​ന്നു.​ ​അ​തേ​സ​മ​യം​ ​ലൈ​റ്റു​ക​ൾ​ ​ത​ക​ർ​ന്ന​ത് ​ട​ണ​ലി​ലൂ​ടെ​യു​ള്ള​ ​ഗ​താ​ഗ​ത​ത്തെ​ ​ബാ​ധി​ച്ചി​ട്ടി​ല്ല.​ ​ര​ണ്ടാം​ ​ട​ണ​ൽ​ ​ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​തു​റ​ന്ന​തോ​ടെ​ ​ഒ​ന്നാം​ ​ട​ണ​ലി​ലെ​ ​ഗ​താ​ഗ​ത​ക്കു​രു​ക്ക് ​കു​റ​ഞ്ഞി​ട്ടു​ണ്ട്.​ ​ലൈ​റ്റു​ക​ൾ​ ​ത​ക​ർ​ന്ന​ ​ഭാ​ഗ​ത്ത് ​ബാ​രി​ക്കേ​ഡ് ​വ​ച്ച് ​അ​ധി​കൃ​ത​ർ​ ​ഒ​രു​ ​ഭാ​ഗ​ത്ത് ​കൂ​ടി​യാ​ണ് ​വാ​ഹ​നം​ ​ക​ട​ത്തി​വി​ടു​ന്ന​ത്.​ ​കാ​മ​റ​ക​ളും​ ​ലൈ​റ്റും​ ​പു​നഃ​സ്ഥാ​പി​ക്കാ​ൻ​ ​സ​മ​യ​മെ​ടു​ക്കു​മെ​ന്ന് ​ക​രാ​ർ​ ​ക​മ്പ​നി​ ​അ​ധി​കൃ​ത​ർ​ ​പ​റ​ഞ്ഞു.

ഫോട്ടോ: കുതിരാൻ ടണലിലെ ലൈറ്റുകളും സിസിടിവി കാമറയും ലോറി ഇടിച്ച് തകർന്ന് വീണപ്പോൾ

Advertisement
Advertisement