ജില്ലയിൽ ഇന്ന് കർശന നിയന്ത്രണം

Sunday 23 January 2022 2:52 AM IST

തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ജില്ലയിൽ ഇന്ന് കർശന നിയന്ത്രണങ്ങൾ. പൊതുജനങ്ങൾ അത്യാവശ്യകാര്യങ്ങൾക്ക് മാത്രമായി യാത്രകൾ പരിമിതപ്പെടുത്തണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. അവശ്യസാധനങ്ങൾ വീടിന് സമീപത്തുള്ള കടകളിൽ നിന്ന് വാങ്ങണം. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ലെന്നും ഹാൾ ടിക്കറ്റ് ഉപയോഗിച്ച് ഉദ്യോഗാർത്ഥികൾക്ക് യാത്ര ചെയ്യാമെന്നും ജില്ലാ കളക്ടറുടെ ഉത്തരവിൽ പറയുന്നു.

Advertisement
Advertisement