കൊവിഡ് വ്യാപനം: നിയന്ത്രണം കടുപ്പിക്കാൻ വീണ്ടും പൊലീസ്

Sunday 23 January 2022 12:04 AM IST

  • അനാവശ്യയാത്രക്കാർക്ക് പണികിട്ടും

തൃശൂർ: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇന്ന് ഏർപ്പെടുത്തിയ ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളുടെ ഭാഗമായി പൊലീസ് വീണ്ടും കളത്തിലിറങ്ങി. ഇന്നലെ അർദ്ധരാത്രി മുതൽ തന്നെ ജില്ലയിൽ സിറ്റി പൊലീസിന്റെയും റൂറൽ പൊലീസിന്റെയും നേതൃത്വത്തിൽ പല സ്ഥലങ്ങളിലും ചെക്ക് പോസ്റ്റുകൾ സ്ഥാപിച്ച് പരിശോധനകൾ ആരംഭിച്ചിരുന്നു. നഗരത്തിൽ സിറ്റി പൊലീസ് കമ്മിഷണർ ആർ. ആദിത്യ, എ.സി.പി: വി.കെ. രാജു എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന.
നഗരത്തിലെ വിവിധ കേന്ദ്രങ്ങളിലായി 15 ചെക്ക് പോസ്റ്റുകളാണ് സ്ഥാപിച്ചിട്ടുള്ളത്. ഈസ്റ്റ്, വെസ്റ്റ്, ട്രാഫിക്, വനിതാ പൊലീസ് സ്റ്റേഷൻ, എ.സി.പിയുടെ സ്‌ക്വാഡ് എന്നിവയും രംഗത്തുണ്ടായിരുന്നു. ബിവറേജസ് ഔട്ട്ലെറ്റുകൾ ഇന്ന് അടച്ചിടുമെന്ന് അറിയിച്ചിരുന്നു. ഇതേത്തുടർന്ന് ഇന്നലെ ഉച്ച മുതൽ തന്നെ ഔട്ട്‌ലെറ്റുകൾക്ക് മുന്നിൽ നീണ്ട നിര പ്രത്യക്ഷപ്പെട്ടു. സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള ഇളവുകൾ ഉള്ളവർക്ക് മാത്രമേ യാത്ര അനുവദിക്കൂവെന്ന് പൊലീസ് പറഞ്ഞു. അത്യവശ്യ യാത്രക്കാർ സത്യവാങ് മൂലം കൈയിൽ കരുതണം.


അവശ്യ സർവീസുകൾക്ക് ഇളവ്

  • വിവാഹം, മരണാനനന്തര ചടങ്ങുകൾക്ക് 20 പേർ.
  • അടിയന്തര വാഹന അറ്റകുറ്റപ്പണികൾക്കായി വർക്ക് ഷോപ്പുകൾ തുറക്കാം.
  • ഹോട്ടലുകളിലെയും റിസോർട്ടുകളിലെയും സ്റ്റേ വൗച്ചേഴ്‌സ് ഹാജരാക്കിയാൽ
  • പരീക്ഷകൾക്ക് പോകുന്നവർക്ക് അഡ്മിറ്റ് കാർഡുകൾ കൈവശം വച്ച് യാത്ര ചെയ്യാം
  • ദീർഘദൂരയാത്ര കഴിഞ്ഞെത്തുന്നവർ തീവണ്ടി, ബസ്, വിമാന യാത്രാ രേഖകൾ കാട്ടിയാൽ സഞ്ചരിക്കാം
  • റസ്റ്റോറന്റുകൾ, ബേക്കറികൾ പാഴ്‌സലുകൾക്കായി തുറക്കാം.
  • പലവ്യഞ്ജനങ്ങൾ, പഴം, പച്ചക്കറികൾ, പാലും പാലുത്പന്നങ്ങളും വിൽപ്പന നടത്തുന്ന സ്ഥാപനങ്ങൾ,
  • ഇറച്ചിക്കടകൾ, കള്ളുഷാപ്പുകൾ തുറക്കാം

ജി​ല്ല​യി​ൽ​ ​കൊ​വി​ഡ് ​പ്ര​തി​ദി​ന​ ​ക​ണ​ക്കിൽ റെ​ക്കാ​ഡ് ​;​ 5120​ ​പേ​ർ​ക്ക് ​രോ​ഗം

തൃ​ശൂ​ർ​:​ ​കൊ​വി​ഡ് ​സ്ഥി​രീ​ക​രി​ച്ച് ​ര​ണ്ടു​വ​ർ​ഷം​ ​തി​ക​യാ​ൻ​ ​ദി​വ​സ​ങ്ങ​ൾ​മാ​ത്രം​ ​ബാ​ക്കി​നി​ൽ​ക്കെ​ ​ജി​ല്ല​യി​ൽ​ ​പ്ര​തി​ദി​ന​ ​കൊ​വി​ഡ് ​ക​ണ​ക്കി​ൽ​ ​റെ​ക്കാ​ഡ്.​ ​ഇ​ന്ന​ലെ​ 5120​ ​പേ​ർ​ക്കാ​ണ് ​രോ​ഗം​ ​സ്ഥി​രീ​ക​രി​ച്ച​ത്.​ ​ആ​ദ്യ​മാ​യാ​ണ് ​ജി​ല്ല​യി​ൽ​ ​കൊ​വി​ഡ് ​പ്ര​തി​ദി​ന​ ​ക​ണ​ക്ക് ​അ​യ്യാ​യി​രം​ ​ക​ട​ക്കു​ന്ന​ത്.​ ​നേ​ര​ത്തെ​ 4,425​ ​ആ​യി​രു​ന്നു​ ​ഉ​യ​ർ​ന്ന​ ​നി​ര​ക്ക്.​ ​ക​ഴി​ഞ്ഞ​ ​വ​ർ​ഷം​ ​സെ​പ്തം​ബ​ർ​ 21​ ​നാ​യി​രു​ന്നു​ ​അ​ത് ​രേ​ഖ​പ്പെ​ടു​ത്തി​യ​ത്.​ 12,593​ ​സാ​മ്പി​ളു​ക​ളാ​ണ് ​ഇ​ന്ന​ലെ​ ​പ​രി​ശോ​ധ​ന​യ്ക്ക് ​എ​ടു​ത്ത​ത്.​ ​അ​തി​ൽ​ ​നി​ന്നാ​ണ് ​ഇ​ത്ര​യും​ ​പേ​ർ​ ​പോ​സി​റ്റീ​വാ​യ​ത്.​ ​ജി​ല്ലാ​ ​അ​തീ​വ​മാ​യ​ ​സ്ഥി​തി​വി​ശേ​ഷ​ത്തി​ലേ​ക്കാ​ണ് ​നീ​ങ്ങു​ന്ന​ത്.
ടി.​പി.​ആ​ർ​ 40.69​ ​ശ​ത​മാ​ന​ത്തി​ലെ​ത്തി.​ ​ഇ​തി​ൽ​ 2,291​ ​പേ​ർ​ക്ക് ​ആ​ന്റി​ജ​ൻ​ ​പ​രി​ശോ​ധ​ന​യും,​ 10,136​ ​പേ​ർ​ക്ക് ​ആ​ർ.​ടി.​പി.​സി.​ആ​ർ​ ​പ​രി​ശോ​ധ​ന​യും,​ 166​ ​പേ​ർ​ക്ക് ​സി​ബി​നാ​റ്റ്/​ട്രു​നാ​റ്റ്/​പി​ഒ​സി​ ​പി​സി​ആ​ർ​/​ആ​ർ​ടി​ ​ലാം​പ് ​പ​രി​ശോ​ധ​ന​യു​മാ​ണ് ​ന​ട​ത്തി​യ​ത്.​ ​കൊ​വി​ഡ് ​ബാ​ധി​ച്ച് ​ജി​ല്ല​യി​ലെ​ ​വി​വി​ധ​ ​ആ​ശു​പ​ത്രി​ക​ളി​ൽ​ ​നി​ല​വി​ൽ​ ​ചി​കി​ത്സ​യി​ലു​ള്ള​ 731​ ​പേ​രും​ ​വീ​ട്ടു​ ​നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ 18,065​ ​പേ​രും​ ​ചേ​ർ​ന്ന് 23,916​ ​പേ​രാ​ണ് ​ജി​ല്ല​യി​ൽ​ ​ആ​കെ​ ​രോ​ഗ​ബാ​ധി​ത​രാ​യി​ട്ടു​ള്ള​ത്.​ 3,041​ ​പേ​ർ​ ​രോ​ഗ​മു​ക്ത​രാ​യി.​ ​ജി​ല്ല​യി​ൽ​ ​ഇ​തു​വ​രെ​ ​കൊ​വി​ഡ് 19​ ​സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ​ ​എ​ണ്ണം​ 5,82,290​ ​ആ​ണ്.​ 5,54,970​ ​പേ​രെ​യാ​ണ് ​ആ​കെ​ ​രോ​ഗ​മു​ക്ത​രാ​യി​ ​ഡി​സ്ചാ​ർ​ജ് ​ചെ​യ്ത​ത്.

Advertisement
Advertisement