സി.പി.എം ജില്ലാ സമ്മേളനം സമാപിച്ചു ജില്ലാ കമ്മിറ്റിയിൽ ടി.ശശിധരനെ ഉൾപ്പെടുത്തി ബാബു .എം.പാലിശേരിയെ ഒഴിവാക്കി

Sunday 23 January 2022 12:07 AM IST
സി​.പി​.എം​ ​തൃ​ശൂ​ർ​ ​ജി​ല്ലാ​ ​സ​മ്മേ​ള​നം​ ​ഇ​ന്ന​ലെ​ ​അ​വ​സാ​നി​ച്ചശേഷം പു​റ​ത്തേ​ക്കി​റ​ങ്ങു​ന്ന​ ​സം​സ്ഥാ​ന​ ​സെ​ക്ര​ട്ട​റി​ ​കോ​ടി​യേ​രി​ ​ബാ​ല​കൃ​ഷ്ണൻ.

തൃശൂർ: സി.പി.എം ജില്ലാ സമ്മേളനം സമാപിച്ചു. ജില്ലാ സെക്രട്ടറിയായി എം.എം. വർഗീസിനെ വീണ്ടും തിരഞ്ഞെടുത്തു. 44 അംഗ ജില്ലാ കമ്മിറ്റിയെയും 12 അംഗ സെക്രട്ടേറിയറ്റിനെയും തിരഞ്ഞെടുത്തു. ജില്ലാ കമ്മിറ്റിയിൽ 11 പേർ പുതുമുഖങ്ങളാണ്. വർഷങ്ങൾക്ക് മുമ്പ് വിഭാഗീയതയുടെ പേരിൽ മാറ്റിനിറുത്തുകയും പിന്നീട് കീഴ്ഘടകങ്ങളിൽ ഉൾപ്പെടുത്തുകയും ചെയ്ത ടി. ശശിധരനെ ജില്ലാ കമ്മിറ്റിയിൽ ഉൾപ്പെടുത്തി എന്നതാണ് പ്രത്യേകത.

അതേസമയം ഏറെക്കാലമായി ജില്ലാ കമ്മിറ്റിയിൽ ഉണ്ടായിരുന്ന ബാബു എം. പാലിശേരിയെ ജില്ലാ കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കി. ജില്ലയിലെ മുതിർന്ന നേതാക്കളെല്ലാം ജില്ലാ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അതേസമയം ഒരു ഇടവേളയ്ക്ക് ശേഷം കുന്നംകുളത്ത് നിന്ന് എം. ബാലാജി ജില്ലാ കമ്മിറ്റിയിൽ എത്തി. കരുവന്നൂർ വിഷയത്തിൽ ജില്ലാ കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കപ്പെട്ട കെ.ആർ. വിജയയും ഉല്ലാസിനെയും തിരിച്ചെടുത്തില്ല. ജില്ലാ കമ്മിറ്റിയിൽ നാലു വനിതകളാണ് ഉൾപ്പെട്ടത്.

സെക്രട്ടേറിയറ്റിൽ 3 പേർ പുതുമുഖങ്ങൾ

11അംഗ ജില്ലാക്കമ്മിറ്റിയിൽ മൂന്നുപേർ പുതുമുഖങ്ങൾ. വനിതാ പ്രതിനിധിയെ ആദ്യമായി സെക്രട്ടേറിയറ്റിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചപ്പോൾ നറുക്ക് വീഴുമെന്ന് പ്രതീക്ഷിച്ചിരുന്ന മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസിനെ തഴഞ്ഞ് ഏരുമപ്പെട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.വി. നഫീസയെയാണ് ഉൾപ്പെടുത്തിയത്. സാമുദായിക പരിഗണന കണക്കിലെടുത്താണ് ഇവരെ ഒഴിവാക്കിയതെന്നാണ് നേതൃത്വം നൽകുന്ന സൂചന. എന്നാൽ പാർട്ടി സമ്മേളനങ്ങൾ നടക്കുന്നതിനിടെ മേരി തോമസിന്റെ മകനെതിരെ തട്ടിപ്പ് വിവാദം ഉയർന്നിരുന്നു. ഇത് പാർട്ടിയിലെ ഒരു വിഭാഗം നടത്തിയ ഗൂഢാലോചനയാണെന്നും പരാതിയുണ്ട്. കെ.എസ്.കെ.ടി.യു ജില്ലാ സെക്രട്ടറി ടി.കെ. വാസുവിനെയും കൊടുങ്ങല്ലൂരിൽ നിന്നുള്ള പി.കെ. ചന്ദ്രശേഖരനെയും ഉൾപ്പെടുത്തി. മുൻ ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി സി. സുമേഷിനെ സെക്രട്ടേറിയറ്റിലേക്ക് പരിഗണിക്കുക്കുമെന്ന് സൂചനയുണ്ടായെങ്കിലും ഉൾപ്പെടുത്തിയില്ല. എം.എം. വർഗീസ് , യു.പി. ജോസഫ്, മുരളി പെരുനെല്ലി, കെ.കെ. രാമചന്ദ്രൻ, കെ.വി. അബ്ദുൾ ഖാദർ, സേവ്യർ ചിറ്റിലപ്പിള്ളി, പി.കെ. ഡേവിസ് മാസ്റ്റർ, പി.കെ. ഷാജൻ എന്നിവരാണ് സെക്രട്ടേറിയറ്റിലെ മറ്റ് അംഗങ്ങൾ.

ജില്ലാ കമ്മിറ്റി അംഗങ്ങൾ

എം.എം. വർഗീസ് , യു.പി. ജോസഫ്, മുരളി പെരുനെല്ലി, കെ.കെ. രാമചന്ദ്രൻ, കെ.വി. അബ്ദുൾ ഖാദർ, സേവ്യർ ചിറ്റിലപ്പിള്ളി, പി.കെ. ഡേവിസ് മാസ്റ്റർ, പി.കെ. ഷാജൻ, എ.എസ്. കുട്ടി, കെ.എഫ്. ഡേവിസ്, ബി.ഡി. ദേവസി, വർഗീസ് കണ്ടംകുളത്തി, കെ.വി. നഫീസ, ടി.കെ. വാസു, ടി.എ. രാമകൃഷ്ണൻ, പി.ആർ. വർഗീസ്, ടി.വി. ഹരിദാസ്, ആർ. ബിന്ദു, പി.എം. അഹമ്മദ്, പി.എ. ബാബു, പി.കെ. ചന്ദ്രശേഖരൻ, സി. സുമേഷ്, മേരി തോമസ്, എം. കൃഷ്ണദാസ്, എം. രാജേഷ്, പി.കെ. ശിവരാമൻ, പ്രൊഫ. സി. രവീന്ദ്രനാഥ്, കെ.പി. പോൾ, പി.എൻ. സുരേന്ദ്രൻ, കെ.വി. ഹരിദാസ്, പി.ബി. അനൂപ്, കെ.വി. രാജേഷ്, കെ.കെ. മുരളീധരൻ, എം.എൻ. സത്യൻ, കെ. രവീന്ദ്രൻ, സി.കെ. വിജയൻ, കെ.എസ്. അശോകൻ, എം.എ. ഹാരീസ് ബാബു, എ.എസ്. ദിനകരൻ, ടി. ശശിധരൻ, എം. ബാലാജി, എം.കെ. പ്രഭാകരൻ, ഉഷ പ്രഭുകുമാർ, വി.പി. ശരത്ത് പ്രസാദ്.

കെ​ ​-​ ​റെ​യിൽവി​ക​സ​ന​ത്തി​ന്റെ​ ​ര​ജ​ത​രേ​ഖ​യാ​ണെ​ന്ന് സി.​പി.​എം​ ​തൃ​ശൂ​ർ​ ​ജി​ല്ലാ​ ​സ​മ്മേ​ള​നം

തൃ​ശൂ​ർ​:​ ​കെ​ ​-​ ​റെ​യി​ൽ​ ​പ​ദ്ധ​തി​ ​കേ​ര​ള​വി​ക​സ​ന​ത്തി​ന്റെ​ ​ര​ജ​ത​രേ​ഖ​യാ​ണെ​ന്ന് ​സി.​പി.​എം​ ​തൃ​ശൂ​ർ​ ​ജി​ല്ലാ​ ​സ​മ്മേ​ള​നം​ ​പ്ര​മേ​യ​ത്തി​ൽ​ ​ചൂ​ണ്ടി​ക്കാ​ട്ടി.​ ​കെ​ ​-​ ​റെ​യി​ൽ​ ​പ​ദ്ധ​തി​ ​കേ​ര​ള​ത്തി​ന്റെ​ ​വി​ക​സ​ന​ ​സ്വ​പ്ന​ങ്ങ​ൾ​ക്ക് ​ചി​റ​കു​ക​ൾ​ ​ന​ൽ​കു​ന്ന​താ​ണ്.​ ​സ്ഥാ​പി​ത​ ​താ​ത്പ​ര്യ​ക്കാ​രാ​യ​ ​പ്ര​തി​പ​ക്ഷ​ ​ക​ക്ഷി​ക​ളാ​ണ് ​പ​ദ്ധ​തി​ക്ക് ​തു​ര​ങ്കം​ ​വ​യ്ക്കാ​ൻ​ ​ശ്ര​മി​ക്കു​ന്ന​ത്.​ ​നാ​ടി​ന്റെ​ ​മെ​ച്ച​പ്പെ​ട്ട​ ​പു​രോ​ഗ​തി​ക്ക് ​സ​ഹാ​യ​ക​ര​മാ​യി​ ​മാ​റു​ന്ന​ ​കെ​ ​-​ ​റെ​യി​ൽ​ ​പ​ദ്ധ​തി​ ​ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്നും​ ​ആ​വ​ശ്യ​പ്പെ​ട്ടു.
കെ​ ​-​ ​റെ​യി​ലി​നെ​തി​രെ​ ​ആ​രോ​പ​ണം​ ​ഉ​യ​രു​ന്ന​ ​സാ​ഹ​ച​ര്യ​ത്തി​ൽ​ ​ജ​ന​ങ്ങ​ളു​ടെ​ ​അ​ഭി​പ്രാ​യം​ ​ക​ണ​ക്കി​ലെ​ടു​ത്ത് ​മാ​ത്ര​മേ​ ​മു​ന്നോ​ട്ടു​ ​പോ​കു​ക​യു​ള്ളൂ​വെ​ന്ന് ​പ്ര​തി​നി​ധി​ ​സ​മ്മേ​ള​നം​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്ത​ ​പൊ​ളി​റ്റ് ​ബ്യൂ​റോ​ ​അം​ഗം​ ​എം.​എ.​ ​ബേ​ബി​ ​വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.​ ​ന്യാ​യ​മാ​യ​ ​പ​രാ​തി​ക​ൾ​ ​ച​ർ​ച്ച​ ​ചെ​യ്ത്,​ ​തി​രു​ത്തേ​ണ്ട​തു​ ​തി​രു​ത്തു​മെ​ന്നും​ ​പാ​രി​സ്ഥി​തി​ക​ ​സ​ന്തു​ല​നം​ ​കാ​ത്തു​ ​സൂ​ക്ഷി​ച്ചു​ ​കൊ​ണ്ടാ​യി​രി​ക്കും​ ​കെ​ ​-​ ​റെ​യി​ൽ​ ​ന​ട​പ്പാ​ക്കു​മെ​ന്നും​ ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞി​രു​ന്നു.
ജി​ല്ല​യി​ൽ​ ​സ​മ​ഗ്ര​മാ​യ​ ​പ​രി​സ്ഥി​തി​ ​സൗ​ഹാ​ർ​ദ്ധ​ ​പ​ദ്ധ​തി​ ​ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്നും​ ​പ്ര​മേ​യ​ത്തി​ൽ​ ​ആ​വ​ശ്യ​പ്പെ​ടു​ന്നു​ണ്ട്.​ ​കൃ​ഷി,​ ​ടൂ​റി​സം,​ ​സ​മ​ഗ്ര​ ​ആ​രോ​ഗ്യ​ ​പ​ദ്ധ​തി,​ ​സാം​സ്‌​കാ​രി​കം,​ ​ഭി​ന്ന​ശേ​ഷി​ ​പു​ന​ര​ധി​വാ​സം,​ ​ചെ​റു​കി​ട​ ​വ്യ​വ​സാ​യം,​ ​ജ​ല​സേ​ച​നം​ ​തു​ട​ങ്ങി​ ​വ്യ​ത്യ​സ്ത​ ​മേ​ഖ​ല​ക​ളു​ടെ​ ​സാ​ദ്ധ്യ​ത​ക​ൾ​ ​പ​രി​ഗ​ണി​ച്ച് ​സ​മ​ഗ്ര​മാ​യ​ ​പ​ദ്ധ​തി​ ​വി​ഭാ​വ​നം​ ​ചെ​യ്യ​ണ​മെ​ന്നും​ ​ചൂ​ണ്ടി​ക്കാ​ട്ടി.

Advertisement
Advertisement